കട്ടപ്പന: നെറ്റിത്തൊഴു താബോർ സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ നാളെ മുതൽ ഫെബ്രുവരി രണ്ട് വരെ നടക്കും. സഭ എപ്പിസ്‌ക്കോപ്പൽ സൂനഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്‌കോറോസ് കാർമികത്വം വഹിക്കും. നാളെ രാവിലെ ഏഴിന് പ്രഭാത നമസ്‌കാരം, എട്ടിന് കുർബാന റവ. കെ.ടി. ജേക്കബ് കോർ എപ്പിസ്‌കോപ്പ, 9.30ന് മദ്ധ്യസ്ഥ പ്രാർത്ഥന, 9.40ന് പ്രസംഗം, 9.50ന് ധൂപപ്രാർത്ഥന, വൈകിട്ട് 6.45ന് സന്ധ്യനമസ്‌കാരം, ഏഴിന് പ്രസംഗം. ഒന്നിന് വൈകിട്ട് ആറിന് സന്ധ്യാനമസ്‌കാരം, 6.45ന് ഗാനശുശ്രൂഷ, 7.05ന് 7.05 പ്രസംഗം ഡോ. യൂഹാനോൻ മാർ ദിയസ്‌കോറോസ്, 7.30ന് കൊച്ചറ സെന്റ് ജോർജ് കുരിശടിയിലേക്ക് പ്രദക്ഷിണം, 8.30ന് ആശീർവാദം. രണ്ടിന് രാവിലെ 7.30ന് പ്രഭാത നമസ്‌കാരം, 8.30ന് മൂന്നിൻമേൽ കുർബാന, 10ന് പ്രസംഗം, 10.30ന് മദ്ധ്യസ്ഥ പ്രാർത്ഥന, 10.45ന് ധൂപപ്രാർത്ഥന, 11ന് ലേലം, 11.30ന് പ്രദക്ഷിണം, 12.30ന് ആശിർവാദം.