വൈക്കം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടത്തുന്ന ഐശ്വര്യകേരള യാത്രയ്ക്ക് ഫെബ്രുവരി 15 ന് വൈക്കത്ത് സ്വീകരണം നല്കും. സ്വീകരണ പരിപാടി വിജയകരമാക്കാൻ വൈക്കം നിയോജക മണ്ഡലം യു.ഡി.എഫ് നേതൃസമ്മേളനം തീരുമാനിച്ചു. ചെയർമാൻ പോൾസൺ ജോസഫിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ പ്രചരണാർത്ഥം എല്ലാ മണ്ഡലങ്ങളിലും ഫെബ്രുവരി 3 മുതൽ 6 വരെ കൺവെൻഷൻ നടത്തും. അഡ്വ: പി. പി. സിബിച്ചൻ, കേരള കോൺഗ്രസ് (ജെ) സംസ്ഥാന സ്റ്റിയറിംഗ് കമ്മി​റ്റി അംഗം മാധവൻകുട്ടി കറുകയിൽ, പി.ടി.സുഭാഷ്, അഡ്വ.എ.സനീഷ് കുമാർ, ജയ്ജോൺ പേരയിൽ, അബ്ദുൾ സലാം റാവുത്തർ, കെ.ഗിരീശൻ, തങ്കമ്മ വർഗ്ഗീസ്, ബി. അനിൽകുമാർ, വിജയമ്മ ബാബു, അഡ്വ.പി.ഐ.ജയകുമാർ എന്നിവർ പ്രസംഗിച്ചു.