കോട്ടയം: രാവിലെ യാക്കോബായ സഭാ നേതൃത്വത്തെ സന്ദർശിച്ച
മിസോറാം ഗവർണർ അഡ്വ. പി.എസ്.ശ്രീധരൻ പിള്ള പിന്നീട് കോട്ടയം ദേവലോകം അരമനയിലെത്തി ഓർത്തഡോക്സ് സഭാ അദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി. രാവിലെ 11.30ഓടെ എത്തിയ അദ്ദേഹം ഉച്ചയൂണും കഴിഞ്ഞാണ് മടങ്ങിയത്. ഇരു സഭകളും തമ്മിലുള്ള തർക്കത്തിൽ തന്നെ ആരും മദ്ധ്യസ്ഥനാക്കിയിട്ടില്ലെന്നും ആ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനല്ല എത്തിയതെന്നും ഗവർണർ പറഞ്ഞു. ഡോ. തോമസ് മാർ അത്താനാസിയോസ്, സഖറിയാസ് മാർ നിക്കോളാവോസ്, സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദീയസ് കോറോസ്,അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.