a

കുമരകം: വേമ്പനാട്ടു കായലിൽ നിന്ന് ലഭ്യത കൂടിയതോടെ കരിമീന്റെ വിലയിൽ വൻ ഇടിവ് . കിലോയ്ക്ക് 100 രൂപ വരെ ഇന്നലെ മുതൽ കുറഞ്ഞു. കോട്ടയം വെസ്റ്റ് ഉൾനാടൻ മത്സ്യതൊഴിലാളി സഹകരണ സംഘത്തിൽ നിലവിൽ 230 രൂപ മുതൽ 450 രൂപ വരെയാണ് വില. 530 രൂപയുണ്ടായിരുന്ന ഏറ്റവും വലിയഇനം (എ പ്ലസ് ) കരിമീനിനാണ് ഇപ്പോൾ 450 രുപ . എ സൈസിന് 350 രൂപയും ബി സൈസിന് 300 രൂപയും ഏറ്റവും ചെറിയ സി സൈസിന് 230 രൂപയുമായി . ഒരു കിലോ മത്തിയ്ക്ക് 240 രുപ വില ഉള്ളപ്പോഴാണ് സംസ്ഥാന മ ത്സ്യമായ കരിമീനിന്റെ വില ഇത്രയും കുറഞ്ഞത്. വിനോദ സഞ്ചാര മേഖലയുടെ തകർച്ചയും വില കുറവിന് പ്രധാന കാരണമാണ്. ഹൗസ് ബോട്ടുകളിലും റിസോർട്ടുകളിലും വിനോദ സഞ്ചാരികൾ കുറഞ്ഞതോടെ വില്പനയിടിഞ്ഞിട്ടുണ്ട്. മത്സ്യ സംഘത്തിൽ അംഗങ്ങളായ തൊഴിലാളികളിൽ നിന്നും നേരിട്ടു ലഭിക്കുന്ന കരിമീനാണ് സംഘത്തിൽ വിൽക്കുന്നത്. അതു കൊണ്ട് ആന്ധ്രാ കരിമീൻ ഉൾപ്പെടാത്ത കുമരകം കരിമീൻ ഉപഭോക്താക്കൾക്ക് ലഭിക്കും.