എലിക്കുളം : ഭിന്നശേഷിക്കാരൻ സുനീഷ് ജോസഫിന് സാന്ത്വനം പകർന്ന് മാണി സി.കാപ്പൻ എം.എൽ.എ. ഉരുളികുന്നം കണിച്ചേരിൽ വീട്ടിൽ സുനീഷിന്റെ കുരുവിക്കൂട്ടെ കോമൺ സർവീസ് സെന്ററിൽ ഇന്നലെ രാവിലെയാണ് എം.എൽ.എ എത്തിയത്. മക്കളായ ജെസ്റ്റിനും ജെസ്റ്റിയക്കും എം.എൽ.എ ഫുട്ബാളും സമ്മാനിച്ചു. മോഷണം പോയ സൈക്കിളിന് പകരം മുഖ്യമന്ത്രി സമ്മാനമായി സൈക്കിൾ നൽകിയതിലൂടെയാണ് സുനീഷും മകൻ ജസ്റ്റിനും ശ്രദ്ധേയരായത്. വർഷങ്ങളായി സുനീഷിന് എല്ലാ സഹായവും നൽകിവരുന്ന സുഹൃത്ത് രതീഷ്‌കുമാറിനെ മാണി സി.കാപ്പൻ പൊന്നാട അണിയിച്ച് ആദരിച്ചു.