പൊൻകുന്നം : മേജർ മണിമല കുടിവെള്ള പദ്ധതിയിലെ അഴിമതിയ്ക്കും പദ്ധതി നടത്തിപ്പിലെ പിടിപ്പുകേടിനുമെതിരെ ബി.ജെ.പി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ മൂന്നാംഘട്ട സമരം ഇന്ന് പൊൻകുന്നത്ത് നടക്കും. രാവിലെ 10 ന് മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടക്കുന്ന ധർണ്ണയിൽ ബി.ജെ.പി പഞ്ചായത്തംഗങ്ങൾ പങ്കെടുക്കും. ജില്ലാ സെക്രട്ടറി രമേശ് കാവിമറ്റം ഉദ്ഘാടനം ചെയ്യും.