പാലാ : പാലാ അർബൻ ബാങ്ക് പ്രസിഡന്റായി സി.പി. ചന്ദ്രൻനായരെ തിരഞ്ഞെടുത്തു. 37 വർഷക്കാലമായി ബാങ്കിന്റെ ഡയറക്ടർ ബോർഡംഗമായും നിലവിൽ വൈസ് പ്രസിഡന്റായും പ്രവർത്തിക്കുകയായിരുന്നു. 28 വർഷത്തോളം പാലാ നഗരസഭാ കൗൺസിലറായിരുന്ന അദ്ദേഹം നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. നാല് പതിറ്റാണ്ടോളം മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ്, എൻ.എസ്.എസ് ഡയറക്ടർ ബോർഡംഗം, പാലാ മിൽക്ക് ബാർ സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ചന്ദ്രൻനായർ മികച്ച സഹകാരിയും സാമൂഹിക സാംസ്‌കാരിക പ്രവർത്തകനുമാണ്.