അയ്മനം: സംസ്ഥാന ബാലാവകാശ കമ്മിഷൻ നടപ്പാക്കുന്ന ബാല സൗഹൃദ കേരളം പദ്ധതി പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം അയ്മനത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി നിർവഹിച്ചു. കുട്ടികൾക്കെതിരായുള്ള അതിക്രമങ്ങൾ തടയാൻ കുട്ടി ജീവിക്കുന്ന വീട്, ചുറ്റുപാട്, കളിസ്ഥലം, വാഹനം, വിദ്യാലയം തുടങ്ങിയ ഇടങ്ങളിലെല്ലാം കൂട്ടായ പരിശ്രമങ്ങൾ നടത്തേണ്ടതുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച കമ്മിഷൻ ചെയർമാൻ കെ.വി.മനോജ് കുമാർ പറഞ്ഞു. ജില്ല ശിശു സംരക്ഷണ ഓഫീസർ മല്ലിക കെ.എസ്., ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, അയ്മനം പഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി എന്നിവർ സംസാരിച്ചു.