അടിമാലി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ടാക്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ അഖിലേന്ത്യാ പ്രതിഷേധദിനം ആചരിച്ചു. കണക്കുകൾ കൃത്യമായി സൂക്ഷിച്ച് റിട്ടേൺ ഫയൽ ചെയ്യുന്ന വ്യാപാരികളുടെ ഇൻപുട്ട് ടാക്‌സ് അശാസ്ത്രീയമായ നിയമ ഭേദഗതികളിലൂടെ നിയന്ത്രിച്ച് കൊണ്ട് ചെറുകിട ഇടത്തരം വ്യാപാരമേഖലയെ തകർക്കുന്ന സമീപനത്തിൽ നിന്ന് മാറണം. പകരം കൃത്യമായി നികുതി അടയ്ക്കാതെ വെട്ടിപ്പ് നടത്തുന്ന വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് ഔട്ട് പുട്ട്ടാക്‌സ് പിരിച്ചെടുക്കുന്നതിന് നിയമ നിർമാണം നടത്തണം. ജി.എസ്.ടി പോർട്ടലിലെ സാങ്കേതിക കാരണങ്ങളാൽ സമർപ്പണം വൈകുന്ന റിട്ടേണുകളിൽ പോലും നിർബന്ധിത പിഴ ഈടാക്കുന്നത് കടുത്ത അനീതിയും സ്വാഭാവിക നീതിയുടെ ലംഘനവുമാണ്. റിട്ടേൺ ഫോമുകൾ ലഘൂകരിച്ച് എണ്ണം കുറയ്ക്കുകയും നിർബന്ധിത ലേറ്റ് ഫീ ഒഴിവാക്കുന്നതിനൊപ്പം നെറ്റ് വർക്ക് പോർട്ടൽ കാര്യക്ഷമമാക്കേണ്ടതും അനിവാര്യമാണെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ. മണിരഥൻ, ജനറൽ സെക്രട്ടറി പി.എസ്. ജോസഫ് എന്നിവർ പറഞ്ഞു.