അടിമാലി: മാങ്കുളം പാമ്പുംകയം എണ്ണൂറിൽ കാട്ടാനക്കൂട്ടം നാല് വീടുകൾ തകർത്തു. ഇതോടൊപ്പം വ്യാപകമായി കൃഷിയും നശിപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയാണ് കാട്ടാനക്കൂട്ടം ജനവാസമേഖലയിലെത്തി അക്രമം അഴിച്ചുവിട്ടത്. ഒ.എ. പരീത്, നാട്ടാർ വയലിൽ തങ്കച്ചൻ, പുല്ലാട്ട് വിനോദ് ജോസഫ്, നാട്ടാർ വയലിൽ ഗ്രേസ് എന്നിവരുടെ വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. ആനശല്യം രൂക്ഷമായതിനാൽ ഇവിടെ നിന്ന് ജനങ്ങൾ മാറി താമസിച്ചതിനാലാണ് ദുരന്തം ഒഴിവാകാൻ കാരണം. ഇന്നലെ പകലും കാട്ടാനക്കൂട്ടം കൃഷിയിടത്തിന് സമീപം നിലയുറിപ്പിച്ചിരിക്കുകയാണെന്ന് കർഷകർ പറഞ്ഞു.