jobin-antony

ചങ്ങനാശേരി: ചങ്ങനാശേരി സ്വദേശി മെയിൽ നഴ്‌സ് കുവൈറ്റിൽ ഹൃദയാഘാതം മൂലം മരിച്ചു. തൃക്കൊടിത്താനം കൊടിനാട്ട്കുന്ന് കണ്ണൻകുളം വീട്ടിൽ ആന്റണിയുടെയും ത്രേസ്യാമ്മയുടെയും മകൻ ജോബിൻ ആന്റണി (34) ആണ് മരിച്ചത്. രാവിലെ ജോലിക്ക് എത്താഞ്ഞതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ച് ചെന്നപ്പോൾ കട്ടിലിൽ മരിച്ച് കിടക്കുന്നതാണ് കണ്ടത്. മൂന്നു വർഷമായി കുവൈറ്റിലുള്ള ജോബിൻ അൽഗാനീം ഇൻഡസ്ട്രീസിന്റെ അൽ സൂർ ക്യാമ്പിൽ നഴ്‌സാണ്. ഭാര്യ: ജിൽമി (വാഴക്കുളം). ഒരു വയസായ മകളുണ്ട്. മൃതദേഹം ഫർവാനിയദജീജിലെ മോർച്ചറിയിൽ.