കുമരകം: സുഹൃത്തിനെ കല്ലുകൊണ്ട് ഇടിച്ച് പരുക്കേല്പിച്ച തിരുവാർപ്പ് തേവർ കാട്ടുശ്ശേരി നിഖിലിനെ (27) പൊലീസ് അറസ്റ്റു ചെയ്തു. തിരുവാർപ്പ് മാധവശ്ശേരി കോളനിയിൽ ജിജിലിനെ കട്ടപ്ര ഷാപ്പിന് സമീപം വച്ച് വാക്കുതർക്കത്തെ തുടർന്ന് കരിങ്കല്ലിന് ഇടിച്ച് മൂക്കിന് ഗുരുതരമായി പരുക്കേൽപ്പിച്ചെന്നാണ് കേസ് . കോടതി പ്രതിയെ റിമാൻഡു ചെയ്തു.