കോട്ടയം: എസ്.എൻ.ഡി.പി യോഗം കോട്ടയം യൂത്ത്മൂവ്‌മെന്റ് യൂണിയൻ സമിതിയും, വനിതാസംഘവും സംയുക്തമായി നടത്തുന്ന ഓൺലൈൻ കലാമേള 'സർഗോത്സവ് 2021' കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ഇന്ന് തുടങ്ങും. പ്രാരംഭ മത്സരങ്ങളായ ഗുരുദേവകൃതികൾ,പദ്യ പാരായണം,ലളിതഗാനം തുടങ്ങിയവ മൂന്ന് മേഖലകളിലായി നാളെ നടത്തും.

പടിഞ്ഞാറൻ മേഖല 37-ാം നമ്പർ മര്യാത്തുരുത് ശാഖാ ഹാളിലും, കിഴക്കൻമേഖല വെള്ളൂർ 266-ാം നമ്പർ ശാഖാ ഹാളിലും, തെക്കൻ മേഖല പള്ളം 28-ാം നമ്പർ ശാഖാ ഹാളിലും നടക്കും. മത്സരങ്ങളുടെ വീഡിയോ റിക്കോർഡിംഗ് മാത്രമാണ് ഇവിടെ നടക്കുന്നത്. മത്സരാർത്ഥികൾ ഒഴികെ മറ്റാർക്കും പ്രവേശനമില്ല. മറ്റ് മത്സരങ്ങൾ ഫെബ്രുവരി 7,14 തീയതികളിൽ നാഗമ്പടം ക്ഷേത്ര ആഡിറ്റോറിയത്തിൽ നടത്തും. വിധി നിർണയത്തിന് ശേഷം ഇവ സോഷ്യൽ മീഡിയയിൽ അപ് ലോഡ് ചെയ്യും. വിജയികൾക്കുള്ള സമ്മാന വിതരണം ഫെബ്രുവരി അവസാനവാരം നടക്കും.