കറുകച്ചാൽ: കറുകച്ചാൽ ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി ഫെബ്രുവരി ഒന്നിന് നാരോലിപ്പടി ജംഗ്ഷൻ, കുറുപ്പൻകവല ലൈബ്രറി എന്നിവിടങ്ങളിലും രണ്ടിന് കൂത്രപ്പള്ളി സെന്റ് മേരീസ് യു.പി.എസ്, ശാന്തിപുരം അക്ഷയ, മൂന്നിന് വളവുകുഴി സാക്ഷരതാ കേന്ദ്രം, മഠത്തിനാൽച്ചിറ അംഗണവാടി എന്നിവിടങ്ങളിലും നാലിന് കറുകച്ചാൽ ലൈബ്രറി, ശ്രീരംഗം ലൈബ്രററി, 5ന് ഉമ്പിടി സാംസ്‌കാരിക നിലയം, ആശ്രമംപടി അക്ഷയ, 6ന് ചെറുമാക്കൽ അങ്കണവാടിയിലും സ്വീകരിക്കും. മേൽപറഞ്ഞ കേന്ദ്രങ്ങളിൽ എല്ലാ ദിവസവും രാവിലെ 11 മുതൽ 3 വരെ എല്ലാ വാർഡുകളിലേയും നികുതി സ്വീകരിക്കും. എല്ലാ നികുതിദായകരും അവസരം വിനിയോഗിച്ച് നിയമനടപടികളിൽ നിന്ന് ഒഴിവാകണമെന്ന് സെക്രട്ടറി അറിയിച്ചു.