കോട്ടയം: എസ്.എൻ.ഡി.പി യോഗം കോട്ടയം യൂത്ത്മൂവ്മെന്റ് യൂണിയൻ സംഘടിപ്പിക്കുന്ന പി.ജി.ആർ പ്രസംഗമത്സരം ഫെബ്രുവരി ഏഴിന് രാവിലെ 9.30ന് യൂണിയൻ ഹാളിൽ നടക്കും. യോഗം കൗൺസിലർ എ.ജി തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ലിനീഷ് ടി.ആക്കളം അദ്ധ്യക്ഷത വഹിക്കും. യോഗം യൂണിയൻ പ്രസിഡന്റ് എം.മധു പി.ജി.ആർ അനുസ്മരണം നിർവഹിക്കും. സെക്രട്ടറി ആർ.രാജീവ് മുഖ്യപ്രസംഗം നടത്തും. വൈസ് പ്രസിഡന്റ് വി.എം.ശശി, യോഗം ബോർഡ് അംഗങ്ങളായ അഡ്വ.ശാന്താറാം റോയി തോളൂർ, അഡ്വ.കെ.എ പ്രസാദ്, സുരേഷ് വട്ടയ്ക്കൽ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഇന്ദിര രാജപ്പൻ, കേന്ദ്രസമിതി അംഗങ്ങളായ സനോജ് എസ്.ജോനകംവിരുത്തിൽ, സജീഷ് കുമാർ മണലേൽ, ബിബിൻ ഷാൻ കെ.എസ്, സെക്രട്ടറി എം.എസ് സുമോദ്, വൈസ് പ്രസിഡന്റ് ശ്രീദേവ് കെ.ദാസ് എന്നിവർ സംസാരിക്കും.
എൽ.പി വിഭാഗത്തിന് ശ്രീനാരായണ ഗുരുദേവൻ എന്റെ പരമദൈവം എന്നതാണ് വിഷയം. യു.പി വിഭാഗത്തിന് അങ്ങേത്തിരുവൂള്ളിറിയ അൻപിൻ വിനിയോഗം എന്നതും എച്ച്.എസ് വിഭാഗത്തിന് കാരമുക്ക് ദീപ പ്രതിഷ്ഠ നൂറ്റാണ്ടിന്റെ നിറവിൽ, ഈശ്വരന്റെ സേനാ നായകൻ ഡോ.പൽപ്പു എന്നതും ഹയർസെക്കൻഡറി മുതലുള്ളവർക്ക് ഗുരുവിലെ ശാസ്ത്രകാരൻ, ഗുരുധർമത്തിലെ പഞ്ചശുദ്ധി ഈ മഹാമാരി കാലത്ത് എന്നതും ജനറൽ വിഭാഗത്തിൽ മുന്നാക്ക സംവരണം ചരിത്ര ഗതിയിലെ നീതി നിഷേധം, വേന്ദേ ഗുരുപമ്പരാം... ഗുരുവിന്റെ സന്യസ്ത ശിഷ്യ പരമ്പര എന്നതുമാണ് വിഷയം.