ഇളങ്ങുളം: എസ്.എൻ.ഡി.പി യോഗം 44ാം നമ്പർ ഇളങ്ങുളം ശാഖാ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ 14ാമത് പ്രതിഷ്ഠാദിന വാർഷിക മഹോത്സവം ഫെബ്രുവരി 13,14,15 തിയതികളിൽ നടക്കും.ക്ഷേത്രം തന്ത്രി തൃച്ചാറ്റുകുളം വിഷ്ണുനാരായണൻ മുഖ്യകാർമ്മികത്വം വഹിക്കും.മേൽശാന്തി തമ്പലക്കാട് മോഹനൻ,അനന്ദു എന്നിവർ സഹകർമ്മികളാകും. 13ന് രാവിലെ 9ന് ഗുരുദേവകൃതികളുടെ പാരായണം, സമൂഹപ്രാർത്ഥന.11ന് ഉച്ചപൂജ, പ്രസാദവിതരണം.വൈകിട്ട് 6.45 ന് ദീപാരാധന,ദീപക്കാഴ്ച. ആചാര്യവരണം,ക്ഷേത്രം തന്ത്രിയായി തൃച്ചാറ്റുകുളം വിഷ്ണുനാരായണനെ അവരോധിക്കൽ. തുടർന്ന് അനുഗ്രഹപ്രഭാഷണം.14ന് രാവിലെ 8ന് പതാക ഉയർത്തൽ കെ.കെ.രവീന്ദ്രൻ, ശാഖാ പ്രസിഡന്റ് ഇൻചാർജ്ജ്. 9ന് മഹാമൃത്യുഞ്ജയഹോമം വൈകിട്ട് 6.45ന് ദീപാരാധന, ദീപക്കാഴ്ച. 15ന് പ്രതിഷ്ഠാദിനം.രാവിലെ 5.30ന് വിശേഷാൽ ഗുരുപൂജ. 6ന് പഞ്ചവിംശതികലശപൂജ. 8ന് ബ്രഹ്മകലശപൂജ, 10ന് അനുഗ്രഹപ്രഭാഷണം വിഷ്ണുനാരായണൻ തന്ത്രി.11ന് കലശാഭിഷേകം.12ന് ഉച്ചപൂജ,12.30ന് പ്രസാദവിതരണം. വൈകിട്ട് 6.45 ന് ദീപാരാധന,ദീപക്കാഴ്ച.