ഇളങ്ങുളം:മുത്താരമ്മൻകോവിലിൽ അമ്മൻകൊട മഹോത്സവം ഫെബ്രുവരി 10,11,12 തീയതികളിൽ നടക്കും.10ന് രാവിലെ 7.30ന് ദേവീഭാഗവതപാരായണം. വൈകിട്ട് 7.30ന് ഹിഡുംബൻപൂജ, വിൽപ്പാട്ട് കെ.എസ്.ചെട്ടിയാർ ആന്റ് പാർട്ടി. രാത്രി 12.30ന് കുടിയിരുത്തുഗുരുതി.11ന് രാവിലെ 6 മുതൽ എണ്ണക്കുടം, കുത്തിയോട്ടം, കാവടി അഭിഷേകം ,വിശേഷാൽ പൂജകൾ. 7ന് ദേവീഭാഗവതപാരായണം.11ന് ഉച്ചക്കൊട, വൈകിട്ട് 6.30ന് ദീപാരാധന, തുടർന്ന് ചെണ്ടമേളം, കുംഭകുടമേളം, കരകം, അഗ്‌നികരകം.12.30ന് പടപ്പുനിവേദ്യം, വിൽപ്പാട്ട് ഗോപാലകൃഷ്ണൻ ചെട്ടിയാർ ആന്റ് പാർട്ടി.12ന് രാവിലെ 10 ന് പൊങ്കാല, മഞ്ഞൾനീരാട്ട്.1ന് ഗുരുതി.