prdk

കോട്ടയം : ദേശീയ കുഷ്ഠരോഗ നിർമാർജ്ജന പക്ഷാചരണവും കുഷ്ഠരോഗ ബാധിതരെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന ആശ്വമേധം ഭവന സർവേയുടെ മൂന്നാം ഘട്ടത്തിനും ജില്ലയിൽ തുടക്കമായി.

ജില്ലാകളക്ടർ എം.അഞ്ജനയുടെ ഔദ്യോഗിക വസതിയിൽ നിന്നാണ് സർവേ ആരംഭിച്ചത്.

പക്ഷാചരണത്തോടനുബന്ധിച്ച് ഫെബ്രുവരി 12 വരെ കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ കുഷ്ഠരോഗ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും. കുടുംബശ്രീ അംഗങ്ങളെ രോഗലക്ഷണങ്ങൾ തിരിച്ചറിയാനും കുടുംബാംഗങ്ങളെ പരിശോധിക്കാനും പ്രാപ്തരാക്കുകയാണ് ലക്ഷ്യം. മാർച്ച് 15 വരെ ആരോഗ്യവകുപ്പിൽനിന്നുള്ള സ്‌ക്വാഡുകൾ വീടുകൾ സന്ദർശിച്ച് കുഷ്ഠരോഗ ലക്ഷണങ്ങളെക്കുറിച്ച് വിശദീകരിക്കും. രോഗലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തി വിദഗ്ധ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് റഫർ ചെയ്യും. കുഷ്ഠരോഗലക്ഷണങ്ങൾ സ്വയം കണ്ടെത്താൻ ആളുകൾക്ക് സഹായകമാകുന്ന ലഘുലേഖയും വിതരണം ചെയ്യും.