കോട്ടയം : ആർ.ശങ്കർ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം നടത്തി. തിരുനക്കര ഗാന്ധി പ്രതിമയിൽ പുഷ്‌പാർച്ചനയ്ക്ക് ശേഷം ചേർന്ന യോഗം കെ.പി.സി.സി സെക്രട്ടറി കുഞ്ഞ് ഇല്ലംമ്പള്ളി ഉദ്ഘാടനം ചെയ്‌തു. സാംസ്‌കാരിക വേദി പ്രസിഡന്റ് എം.എസ് സാബു അദ്ധ്യക്ഷത വഹിച്ചു. കൈനകരി ഷാജി, എ.കെ ജോസഫ്, ഇ.എം സോമനാഥൻ, ഷാനവാസ് പാഴൂർ, എം.കെ ശശിയപ്പൻ, സാൽവിൻ കൊടിയന്തറ, സി.സി സോമൻ, ബൈജു മാറാട്ടുകുളം, പ്രഭാകരൻ കറുകതട്ടേൽ, എൻ.എസ് ഹരിശ്ചന്ദ്രൻ, എം.ബി സുകുമാരൻ നായർ എന്നിവർ പ്രസംഗിച്ചു.