രാമപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങൾ രാവിലെ 7 മുതൽ വൈകിട്ട് 6 വരെ മാത്രമേ തുറന്ന് പ്രവർത്തിക്കുകയുള്ളൂ. ഹോട്ടലുകളിലും തട്ടുകടകളിലും വൈകിട്ട് 6 മുതൽ 8 വരെ പാഴ്‌സൽ സർവീസ് ഉണ്ടായിരിക്കും. മെഡിക്കൽ സ്റ്റോർ, ക്ലിനിക്കൽ ലബോറട്ടറി എന്നിവയെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി.