ഉള്ളനാട്: ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്ര ഉത്സവം ആരംഭിച്ചു. ഇന്ന് വൈകിട്ട് 7.15ന്എതിരേൽപ്പ്, താലപ്പൊലി, 8 മുതൽ കളമെഴുത്തും പാട്ട്, കളംകണ്ടു തൊഴൽ. ഫെബ്രുവരി 1ന് നിർമ്മാല്യം, 5.30ന് ഗണപതിഹോമം, ചതുർശുദ്ധി, ധാര, പഞ്ചകം, പഞ്ചഗവ്യം, 7ന് ഉഷപൂജ, 9ന് ശ്രീഭൂതബലി, പറവയ്പ്പ്, 10.30 ന് ഇരുപത്തിയഞ്ച് കലശാഭിഷേകം, 11.30ന് പ്രസന്നപൂജ, വൈകിട്ട് 6ന് പറവയ്പ്പ്, 7ന് പുഷ്പാഭിഷേകം, 8.30ന് താലപ്പൊലി, കളമെഴുത്തുപാട്ട്, കളംകണ്ട് തൊഴൽ, 10.30ന് വലിയകാണിക്ക, തുടർന്ന് ഹരിവരാസനം.