santhosh
കട്ടപ്പനയില്‍ നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാര്‍ എസ്.ഐ. സന്തോഷ് സജീവ് ഉദ്ഘാടനം ചെയ്യുന്നു.

കട്ടപ്പന: കട്ടപ്പന പൊലീസ് സ്റ്റേഷന്റെയും എക്‌സൈസ് കട്ടപ്പന റേഞ്ച് ആഫീസിന്റെയും നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ നടത്തി. സെന്റ് സെബാസ്റ്റ്യൻസ് കോളേജിൽ നടന്ന പരിപാടി കട്ടപ്പന എസ്.ഐ സന്തോഷ് സജീവ് ഉദ്ഘാടനം ചെയ്തു. എസ്.ഐ എം.എസ്. ഷംസുദ്ദീൻ, എക്‌സൈസ് പ്രിവന്റീവ് ഓഫീസർ അബ്ദുൾ സലാം, പ്രിൻസിപ്പൽ പി.കെ. കുര്യൻ, ജില്ലാ ജനമൈത്രി നോഡൽ ഓഫീസ് ജീവനക്കാരൻ ആർ. അഭിലാഷ്, ജനമൈത്രി ബീറ്റ് ഓഫീസർ സുനിൽ കുമാർ, കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു. കൗമാരപ്രായക്കാർക്കിടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തുടനീളം സ്‌കൂൾ, കോളജുകൾ കേന്ദ്രീകരിച്ച് സെമിനാറുകൾ നടത്തിവരികയാണ്.