പാലാ: യു.ഡി.എഫ് പ്രകടനപത്രികയിൽ കാർഷിക മേഖലയെ തകർച്ചയിൽ നിന്ന് രക്ഷിക്കാനുള്ള പദ്ധതികൾ ഉൾപ്പെടുത്തി നടപ്പാക്കണമെന്ന് സി.എം.പി. കർഷക ഫെഡറേഷൻ ജില്ല കൺവൻഷൻ സംസ്ഥാന ചെയർമാൻ കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ തോമസുകുട്ടി മൂന്നാനപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.കെ മോഹനൻ, എ. രാജീവ്, ശ്രീകുമാർ ചൈത്രം, കെ.കെ ജോയി, പി.ടി മാണി, എം.കെ പ്രസാദ്, ലേഖ ഗോപിനാഥ്, ശ്രീകല ദാസപ്പൻ എന്നിവർ പ്രസംഗിച്ചു. സി.എം.പി ഏരിയ കൺവൻഷനിൽ സംസ്ഥാന കൗൺസിൽ അംഗം സജി സിറിയക് അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറിയായി അനൂപ് ജി. പിച്ചകപ്പള്ളിയിലിനെ തിരഞ്ഞെടുത്തു. ചൈത്രം ശ്രീകുമാർ, സെബിൻ രാജു എന്നിവർ പ്രസംഗിച്ചു.