പാലാ: എസ്.എൻ.ഡി.പി യോഗം മേലുകാവ് 896ാം ശാഖാ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മകരോത്ര മഹോത്സവത്തിന് കൊടിയേറി. സുധാകരൻ തന്ത്രിയുടെയും മേൽശാന്തി രാജേഷ് മതിയത്തിന്റേയും കാർമികത്വത്തിലായിരുന്നു കൊടിയേറ്റ്. തുടർന്ന് പുഷ്പാഭിഷേകം, അത്താഴപൂജ, ഹരിവരാസനം എന്നിവ നടന്നു. ഇന്ന് രാവിലെ 6.30ന് മഹാഗണപതിഹോമം, 8ന് പന്തീരടിപൂജ, 10ന് കലശം, 11ന് കലശാഭിഷേകം, വൈകിട്ട് 7.30ന് ശനീശ്വരപൂജ. ഫെബ്രുവരി 1ന് രാവിലെ 6.30ന് മഹാഗണപതിഹോമം, 12.30ന് കലശം, തുടർന്ന് കലശാഭീഷേകം, രാത്രി 7ന് ആറാട്ട്ബലി, 7.30ന് ആറാട്ട് പുറപ്പാട്, 8ന് താലപ്പൊലി കാവടിഘോഷയാത്ര. ആറാട്ട് എതിരേൽപ്പ്, കൊടിയിറക്ക്, കൊടിമരച്ചുവട്ടിൽ പറവെയ്പ്പ്, വലിയകാണിക്ക, കലശം, മംഗളപൂജ എന്നിവയാണ് പ്രധാന പരിപാടികൾ.