കോട്ടയം: വൈദ്യുതി ഉത്പാദനത്തിനൊപ്പം ഉപഭോഗം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളും ഊർജ്ജിതമായി നടക്കുകയാണെന്ന് മന്ത്രി എം.എം മണി പറഞ്ഞു. കിടങ്ങൂർ എൻജിനീയറിംഗ് കോളേജിൽ വൈദ്യുതി വകുപ്പ് സൗര പദ്ധതിയിൽ നിർമ്മിച്ച 186 കിലോവാട്ട് പവർ സോളാർ പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഉപഭോഗം കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടാണ് എൽ.ഇ.ഡി ബൾബുകൾ വിതരണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ അഡ്വ.മോൻസ് ജോസഫ് അദ്ധ്യക്ഷനായിരുന്നു. കെ.എസ്.ഇ.ബി ഡയറക്ടർ ഡോ.വി.ശിവദാസൻ, സൗര സ്റ്റേറ്റ് നോഡൽ ഓഫീസർ എ. നസറുദ്ദീൻ,കെ.എസ്.ഇ.ബി സൗത്ത് ഡിസ്ട്രിബ്യൂഷൻ ചീഫ് എൻജിനീയർ എസ്.രാജ് കുമാർ, കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു, ജില്ലാ പഞ്ചായത്തംഗം ജോസ് മോൻ മുണ്ടയ്ക്കൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശോക് കുമാർ, പഞ്ചായത്തംഗം തോമസ് മാളിയേക്കൽ, കിടങ്ങൂർ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.കെ.ജി. വിശ്വനാഥൻ, കെ.എസ്. ജയചന്ദ്രൻ , പ്രദീപ് വലിയപറമ്പിൽ, പി.ജി.സുരേഷ്, ബിജു ജോൺ എന്നിവർ പങ്കെടുത്തു.