ആർപ്പൂക്കര : എസ്.എൻ.ഡി.പി എൽ.പി സ്‌കൂൾ വികസന സമിതി യോഗം ഇന്ന് 3ന് സ്‌കൂൾ ഹാളിൽ മാനേജർ മോഹൻ സി.ചതുരച്ചിറയുടെ അദ്ധ്യക്ഷതയിൽ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് റോസിലി ടോമിച്ചൻ ഉദ്ഘാടനം ചെയ്യും. സ്‌കൂൾ മാനേജിംഗ് സെക്രട്ടറി എം.കെ സോമൻ സ്വാഗതവും ഹെഡ്മിസ്ട്രസ് സുഷമ ലാൽ നന്ദിയും പറയും. വാർഡ് മെമ്പർമാരായ അഞ്ജു മനോജ്, രഞ്ജിനി മനോജ് തുടങ്ങിയവർ പങ്കെടുക്കും.