അടിമാലി: അടിമാലി ഇലട്രിക്കൽ മേജർ സെക്ഷൻ ആഫീസ് കെട്ടിട നിർമ്മാണ ഉദ്ഘാടനം ഇന്ന് വൈദ്യുതി മന്ത്രി എം.എം. മണി നിർവഹിക്കും. അടിമാലി സബ്സ്റ്റേഷനോട് ചേർന്നാണ് പുതിയെ കെട്ടിടം നിർമ്മിക്കുന്നത്. അടിമാലി ലൈബ്രറി റോഡിൽ വാടക കെട്ടിടത്തിലാണ് ആഫീസ് പ്രവർത്തിക്കുന്നത്. 12ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ എസ്. രാജേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ, പഞ്ചായത്ത് പ്രസിഡന്റ് ഷേർളി മാത്യു, ജില്ലാ പഞ്ചായത്ത് അംഗം സോളി ജീസസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. കൃഷ്ണമൂർത്തി, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ഡി. ഷാജി, ബാബു കുര്യാക്കോസ്, അനസ് ഇബ്രാഹിം എന്നിവർ സംസാരിക്കും. ചീഫ് എൻജിനിയർ ജയിംസ്.എം.ഡേവിഡ് സ്വാഗതം പറയും.