ഇടമറ്റം: എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയനിൽ ശാഖകളുടെ പ്രവർത്തനം സജീവമാക്കുന്നതിന്റെ ഭാഗമായി 754 നമ്പർ ഇടമറ്റം ശാഖയിൽ നേതൃയോഗം ചേർന്നു. മീനച്ചിൽ യൂണിയൻ അസ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം സി.ടി രാജൻ അക്ഷര യോഗം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് തങ്കച്ചൻ കിടിഞ്ഞാൽക്കുഴി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്മിനിസ്ട്രറ്റീവ് കമ്മിറ്റി അംഗം അരുൺ കുളമ്പള്ളി,യൂണിയൻ യൂത്ത്മൂവ്മെന്റ് കമ്മിറ്റി അംഗം നിതിൻ കുന്നത്ത്,ശാഖാ സെക്രട്ടറി സാജു എൻ.വി. ശാഖാ വൈസ് പ്രസിഡന്റ് രാജു മുല്ലമലയിൽ,യൂണിയൻ കമ്മിറ്റിയംഗം റെജി കുന്നനാംകുഴിയിൽ, യൂത്ത് മൂവ്മെന്റ് സെക്രട്ടറി സലി പാറപ്പുറം എന്നിവർ സംസാരിച്ചു.