youth

കോട്ടയം: കോട്ടയം മുപ്പതിൽ താഴെയുളള ഒരു യുവ എം. എൽ. എയെ കണ്ടിട്ട് അരനൂറ്റാണ്ടാകുന്നു.അന്നത്തെ യുവാക്കൾ തന്നെയാണ് ഇന്നും മൽസരിക്കാൻ കച്ച കെട്ടുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിൽ പുതുപ്പള്ളിയിൽ രണ്ട് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റുമാർ മൽസരിച്ചു പരാജയപ്പെട്ടതുമാത്രമാണ് ജില്ലയിലെ യുവജന പ്രാതിനിധ്യം.

പുതുപ്പള്ളി :

ഉമ്മൻചാണ്ടി വയസ്: 78

ആദ്യം മൽസരിക്കുന്നത്: 1971ൽ

അന്നത്തെ വയസ്: 28

കടുത്തുരുത്തി:

മോൻസ് ജോസഫ് വയസ് : 57

ആദ്യം മൽസരിക്കുന്നത്: 1996 ൽ

അന്ന് വയസ് : 32

പൂഞ്ഞാർ:

പി.സി ജോർജ് വയസ് : 67

ആദ്യം മൽസരിക്കുന്നത്: 1980 ൽ

അന്ന് വയസ് : 30

കാഞ്ഞിരപ്പള്ളി :

എൻ.ജയരാജ് വയസ് : 60

ആദ്യം മൽസരിക്കുന്നത്: 2011

അന്ന് വയസ് : 50

കോട്ടയം:

തിരുവ‌ഞ്ചൂർ രാധാകൃഷ്‌ണൻ: വയസ് : 71

ആദ്യം മൽസരിക്കുന്നത്: 1991ൽ (അടൂർ)

അന്ന് വയസ് : 40

പ്രായം കുറഞ്ഞ എം.എൽ.എ

നിലവിൽ ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എൽ.എ ആയ ആശ വൈക്കത്ത് ഇക്കുറി മത്സരിക്കാനിറങ്ങുന്നത് 45 ാം വയസിലാണ്.

മാണിയില്ലാത്ത പാല , സി.എഫ് ഇല്ലാത്ത ചങ്ങനാശേരി

പാലായിൽ കെ.എം മാണിയും ചങ്ങനാശേരിയിൽ സി.എഫ് തോമസും ഇല്ലാത്തതിനാൽ ഇക്കുറി പുതുമുഖങ്ങളാവും ഇവിടങ്ങളിൽ മത്സരിക്കുക. മാണി സി. കാപ്പൻ ഇടതു മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചാൽ മാത്രമാണ് ഇതിൽ മാറ്റം വരിക. ചങ്ങനാശേരിയിൽ ഇരു മുന്നണിയിൽ നിന്നും പല പേരുകളും പറഞ്ഞു കേൾക്കുന്നുണ്ട്.

നേരിട്ട യുവാക്കൾ

പുതുപ്പള്ളിയിൽ 2011 ൽ ഉമ്മൻചാണ്ടിയ്‌ക്കെതിരെ അന്നത്തെ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് സിന്ധു ജോയിയാണ് മത്സരിച്ചത്. കഴിഞ്ഞ തവണ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റും മണർകാട് സ്വദേശിയുമായ ജെയ്‌ക് സി.തോമസും. ഇക്കുറിയും ജെയ്‌കിനെ തന്നെ സി.പി.എം പരിഗണിക്കുന്നുണ്ട്.