കുഞ്ചിത്തണ്ണി: ഇരുപതേക്കർ നെല്ലിക്കാട്ടിൽ റോഡരികിൽ നിന്ന നാലുപേരെ ഇടിച്ചിട്ട കാർ കത്തി നശിച്ച നിലയിൽ. ശനിയാഴ്ചയുണ്ടായ അപകടത്തിന് ശേഷം ഏലത്തോട്ടത്തിൽ പാർക്ക് ചെയ്തിരുന്ന കാർ രാത്രി ആരോ തീയിട്ടു നശിപ്പിക്കുകയായിരുന്നു. കെ.എൽ 69 2893 നമ്പറിലുള്ള നെല്ലിക്കാട് സ്വദേശി മണിയുടെ കാറാണ് പൂർണമായി കത്തി നശിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചിന് വഴിയരികിൽ നിന്ന നെല്ലിക്കാട് സ്വദേശികളായ കുന്നുംപുറത്ത് അജി (42), നിത്യ (30), ആർ. കണ്ണൻ (40), മൂലക്കട സ്വദേശി വാഴയിൽ സുധാകരൻ (55) എന്നിവർക്കാണ് കാറിടിച്ച് പരിക്കേറ്റത്. വാഹനത്തിൽ നിന്ന് പൊലീസ് ആയുധങ്ങളും കണ്ടെത്തിയിരുന്നു. കുറച്ചു നാളുകളായി നെല്ലിക്കാട്ടിൽ നടക്കുന്ന രാഷ്ട്രീയ സംഘർഷങ്ങളുടെ ബാക്കിപത്രമാണ് ഈ കാറപകടവും കാർ കത്തിക്കലുമെന്നാണ് നാട്ടുകാർ പറയുന്നത്.