അടിമാലി: കോൺഗ്രസ് അടിമാലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി യാത്ര നടത്തി. അടിമാലി കാംകോ ജംഗ്ഷനിൽ നിന്ന് ഇരുന്നൂറേക്കറിലേക്കായിരുന്നു സ്മൃതിയാത്ര. കോൺഗ്രസ് അടിമാലി മണ്ഡലം പ്രസിഡന്റ് സി.എസ്. നാസർ നയിച്ച സ്മൃതിയാത്രയുടെ ഉദ്ഘാടനം ഡി.സി.സി വൈസ് പ്രസിഡന്റ് പി.വി. സ്‌കറിയ നിർവഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോർജ്ജ് തോമസ് കോൺഗ്രസ് നേതാക്കളായ ബാബു പി. കുര്യാക്കോസ്, കെ.ഐ. ജീസസ്, ജില്ലാ പഞ്ചായത്തംഗം സോളി ജീസസ്, അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ ഉൾപ്പെടെയുള്ളവർ ഗാന്ധിസ്മൃതി യാത്രയിൽ പങ്കെടുത്തു.