കോട്ടയം: ചിത്രകാരൻ ടി.ആർ.ഉദയകുമാറും ശിൽപ്പി വി.സതീശനും ചേർന്ന് നടത്തുന്ന ചിത്ര,ശില്പ പ്രദർശനം 2 ന് കോട്ടയം ലളിതകലാ അക്കാഡമി ഗാലറിയിൽ ആരംഭിക്കും . വാട്ടർ കളറിൽ ചെയ്ത 40 പെയിന്റിംഗുകളും ബ്രോൺസിൽ ചെയ്ത 12 ശിൽപ്പങ്ങളുമാണ് പ്രദർശനത്തിലുള്ളത്. ചൊവ്വാഴ്ച 3 മണിക്ക് ജോസ് പനച്ചിപ്പുറം ഉദ്ഘാടനം ചെയ്യും. ജോഷി മാത്യു, അയ്മനം ജോൺ, വി .ജയകുമാർ, ബിജി കുര്യൻ, ഡോ. ബാബു ചെറിയാൻ, കെ.ബി. പ്രസന്നകുമാർ, സന്തോഷ് ജെ.കെ.വി എന്നിവർ പങ്കെടുക്കും.