കോട്ടയം: ഗാന്ധിജി രക്തസാക്ഷിത്വദിനവും ഒന്നാംതീയതിയും ഒപ്പം വില വർദ്ധനവിനും 'ഇടയിൽപ്പെട്ട' ഞായറാഴ്ച ബിവറേജുകളിൽ പൂരത്തിരക്ക്. രക്തസാക്ഷിത്വ ദിനമായ ശനിയാഴ്ച ബിവറേജസ് ഷോപ്പുകൾക്ക് അവധിയായിരുന്നു. ഒന്നാം തീയതിയായതിനാൽ ഇന്നും അടച്ചിടും. ഇതിനു പിന്നാലെയാണ് നാളെ മുതൽ മദ്യത്തിന് വില കൂടുന്നത്. ഈ മൂന്നു കാരണങ്ങളാൽ , സ്വതവേ തിരക്കുള്ള ഞായറാഴ്ച ബിവറേജസ് ഷോപ്പുകൾ പൂരപ്പറമ്പായി മാറി.
ഇന്നലെ രാവിലെ ബിവറേജുകൾ തുറന്നപ്പോൾ മുതൽ കൊവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുള്ള തിരക്കാണ് അനുഭവപ്പെട്ടത്. പലയിടത്തും പൊലീസിനെ വിളിക്കേണ്ടതായും വന്നു. ബാരിക്കേഡ് തീർത്തിട്ടും തിരക്ക് നിയന്ത്രിക്കാനായില്ല.