കോട്ടയം: എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്‌മെന്റ് യൂണിയൻ സമിതിയും, വനിതാസംഘവും സംയുക്തമായി നടത്തുന്ന ഓൺലൈൻ കലാമേള 'സർഗോത്സവ് 2021' ആരംഭിച്ചു. പ്രാരംഭ മത്സരങ്ങളായ ഗുരദേവകൃതികൾ, പദ്യ പാരായണം, ലളിത ഗാനം തുടങ്ങിയവ മൂന്ന് മേഖലകളിലായി നടന്നു. 37മര്യാത്തുരുത് ശാഖാ ഹാളിൽ പടിഞ്ഞാറൻ മേഖല കലാമേള യൂണിയൻ പ്രസിഡന്റ് എം.മധു ഉദ്ഘാടനം നിർവഹിച്ചു, വെള്ളൂർ 266ാം നമ്പർ ശാഖാ ഹാളിൽ കിഴക്കൻമേഖല കലാമേള യോഗം ഡയറക്ടർ ബോർഡ് മെമ്പർ അഡ്വ.കെ.എ പ്രസാദ് ഉദ്ഘാടനം ചെയ്തു. പള്ളം 28ാം നമ്പർ ശാഖ ഹാളിൽ നടന്ന തെക്കൻ മേഖലാ കലാമേളയുടെ ഉദ്ഘാടനം യൂത്ത് മൂവ്‌മെന്റ് ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.സനോജ് ജോനകംവിരുത്തിൽ നിർവഹിച്ചു. മറ്റ് മത്സരങ്ങൾ 7, 14 തീയതികളിൽ നാഗമ്പടം ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടത്തും. വിജയികൾക്കുള്ള സമ്മാന വിതരണം ഫെബ്രുവരി അവസാനവാരം നടക്കും.