കട്ടപ്പന: കൊച്ചുതോവാള ശ്രീനാരായണ മഹാദേവ ക്ഷേത്രത്തിലെ ഉത്രം തിരുനാൾ ഉത്സവത്തിന് ഇന്ന് കൊടിയിറങ്ങും. രാവിലെ 5.30ന് മഹാഗണപതി ഹവനം, 6.30ന് പ്രഭാത പൂജ, 7.30ന് മുളപൂജ, 9.30ന് മഹാകലശ പൂജ, കലശാഭിഷേകം, ഉത്സവ സന്ദേശം എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ വൈസ് പ്രസിഡന്റ് വിധു എ. സോമൻ, യൂണിയൻ കൗൺസിലർ പി.എൻ. സത്യവാസൻ, 5.30ന് പ്രാർത്ഥന, 6.15ന് പൂജകൾ, 6.45ന് ഘൃതശത ദീപാരാധന സേവ, 7.30ന് ആറാട്ട്, 8ന് കൊടിയിറക്ക്.