കുമരകം: കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിൽ കൂട്ടിയിട്ടിരിക്കുന്ന നെല്ല് സംഭരിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും, കർഷകരെ ദുരിതത്തിലാക്കുന്ന മില്ലുകാരുടെ നടപടി പ്രതിഷേധാർഹമാണെന്നും കോൺഗ്രസ് മണ്ഡലം കമ്മറ്റി അഭിപ്രായപ്പെട്ടു. യോഗത്തിൽ മണ്ഡലം പ്രസിഡൻ്റ് കുഞ്ഞച്ചൻ വേലിത്തറ അദ്ധ്യക്ഷത വഹിച്ചു എ.വി.തോമസ്, രഘു അകവൂർ , വി.എസ്.പ്രദീപ് കുമാർ, അഡ്വ.വിഷ്ണു മണി, അഡ്വ: അലൻ കുര്യാക്കോസ് മാതൂ, ജോഫി നടുവിലേപറമ്പിൽ, സജയമോൻ ആഞ്ഞിലിപറമ്പ് ,അഖിൽ എസ്.പിള്ള, വത്സമ്മ തങ്കപ്പൻ, സലീമ ശിവാത്മജൻ, മായാഷിബു, ദിവ്യാ ദാമോദരൻ എന്നിവർ പ്രസംഗിച്ചു