ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയനിൽ സുകൃതം 2021 ആനന്ദാശ്രമം ഓഡിറ്റോറിയത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്നു. യൂണിയൻ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ശാഖാ അംഗങ്ങളായ തൊഴിൽ നഷ്ടപ്പെട്ട തെരഞ്ഞെടുക്കപ്പെട്ട 59 വിധവകൾക്ക് തയ്യൽ മെഷീൻ വിതരണം ചെയ്യുന്ന പദ്ധതിയാണ് സുകൃതം. യോഗം കൗൺസിലർ എ.ജി തങ്കപ്പൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചങ്ങനാശേരി നഗരസഭാ ചെയർപേഴ്സൺ സന്ധ്യ മനോജ് വിതരണ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ മുഖ്യപ്രസംഗം നടത്തി. നിയുക്ത ബോർഡ് മെമ്പർ സജീവ് പൂവത്ത് ആശംസ അറിയിച്ചു. യൂണിയൻ കൗൺസിലർമാരായ എസ്.സാലിച്ചൻ, പി.എൻ പ്രതാപൻ, സി.ജി രമേശ്, പി.അജയകുമാർ, പി.ബി രാജീവ്, സുഭാഷ്, യൂണിയൻ പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായ അസീം വി പണിക്കർ, കെ.ജി.പ്രസന്നൻ, ലതാ കെ.സലി,ഡയറക്ടർ ബോർഡ് മെമ്പർ എൻ.നടേശൻ, യൂണിയൻ യൂത്ത്മൂവ്‌മെന്റ് ഭാരവാഹികൾ, വനിതാസംഘം ഭാരവാഹികൾ, വൈദികയോഗം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ സ്വാഗതവും യൂണിയൻ കൗൺസിലർ സാലിച്ചൻ നന്ദിയും പറഞ്ഞു.