obit-babumon-39

കട്ടപ്പന: സഹോദരീ ഭർത്താവിന്റെ ഗൃഹപ്രവേശ ചടങ്ങിനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. കൃപ കൺസ്ട്രക്ഷൻസ് ഉടമ ഉപ്പുതറ ലോൺട്രി മരോട്ടിക്കൽ പി. ബാബുമോനാണ് (39) മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴോടെ പത്തേക്കറിലായിരുന്നു അപകടം. ഗൃഹപ്രവേശ ചടങ്ങിന്റെ ഭാഗമായി വയർ വലിച്ചെറിഞ്ഞപ്പോൾ വൈദ്യുതി ലൈനിൽ പതിക്കുകയായിരുന്നെന്നാണ് വിവരം. വയറിന്റെ ഒരുവശത്ത് പിടിച്ചിരുന്ന ബാബുമോൻ വൈദ്യുതാഘാതമേറ്റ് വീഴുകയായിരുന്നു. ഉടൻതന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ജിൻസിയാണ് ഭാര്യ. മക്കൾ: ആൽബിൻ, അലീന, അൽഫിൻ.