കൊച്ചി: ഓൾ ഇന്ത്യ ജെം ആൻഡ് ജുവലറി ഡൊമസ്‌റ്റിക് കൗൺസിലിന്റെ (ജി.ജെ.സി) ചെയർമാനായി ആശിഷ് പെതെ (മുംബയ്) തിരഞ്ഞെടുക്കപ്പെട്ടു. സയാം മെഹ്‌റയാണ് (മുംബയ്) വൈസ് ചെയർമാൻ. 20 അംഗ ദേശീയ ഡയറക്‌ടർ ബോർഡിൽ കേരളത്തിൽ നിന്ന് ദക്ഷിണ മേഖലാ ചെയർമാൻ ഡോ.ബി. ഗോവിന്ദൻ, എ.കെ.ജി.എസ്.എം.എ സംസ്ഥാന ട്രഷറർ അഡ്വ.എസ്. അബ്‌ദുൽ നാസർ എന്നിവർ പങ്കെടുത്തു.