1992 മാർച്ച് 27: രാവിലെ കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ സിസ്റ്റർ അഭയയുടെ മൃതദേഹം കണ്ടെത്തുന്നു
1992 മാർച്ച് 31: ആത്മഹത്യയാക്കാൻ ലോക്കൽ പൊലീസ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കോട്ടയം നഗരസഭാ ചെയർമാൻ പി.സി.ചെറിയാൻ മടുക്കാനി പ്രസിഡന്റും ജോമോൻ പുത്തൻപുരയ്ക്കൽ കൺവീനറുമായി ആക്ഷൻ കൗൺസിൽ രൂപീകരിച്ചു
1992 മേയ് 18: മുഖ്യമന്ത്രി കെ.കരുണാകരൻ സി.ബി.ഐ അന്വേഷണം ശുപാർശ ചെയ്ത് ഉത്തരവിടുന്നു
1993 ജനുവരി 30: ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ച് കോട്ടയം ആർ.ഡി.ഒ കോടതിയിൽ റിപ്പോർട്ട് നൽകി
1993 മാർച്ച് 29: എറണാകുളം സി.ജെ.എം കോടതിയിൽ സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു
സി.ബി.ഐ കൊച്ചി യൂണിറ്റ് ഡിവൈ.എസ്.പി വർഗീസ് പി. തോമസിന്റെ നേതൃത്വത്തിലുള്ള സി.ബി.ഐ സംഘം അഭയയുടെ മരണം കൊലപാതകമെന്ന് ആറു മാസത്തിനുള്ളിൽ കണ്ടെത്തുന്നു
1993 ഡിസംബർ 31: സി.ബി.ഐ ഡിവൈ.എസ്.പി വർഗീസ്.പി തോമസ് സ്വമേധയാ വിരമിച്ചു.
1994 മാർച്ച് 7: വർഗീസ് പി. തോമസിന്റെ നിർണായക വെളിപ്പെടുത്തൽ. അഭയയുടെ മരണം ആത്മഹത്യയാക്കാൻ അന്നത്തെ സി.ബി.ഐ എസ്.പി വി. ത്യാഗരാജൻ സമ്മർദം ചെലുത്തിയെന്നും വഴങ്ങാത്തതിന് പീഡിപ്പിച്ചെന്നും എറണാകുളത്ത് പത്ര സമ്മേളനത്തിൽ വെളിപ്പെടുത്തി.
1996 ഡിസംബർ 6: അഭയയുടേത് കൊലപാതകമാണെങ്കിലും പ്രതികളെ പിടികൂടാൻ കഴിയുന്നില്ലെന്നു കാണിച്ച് അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി എറണാകുളം സി.ജെ.എം കോടതിയിൽ സി.ബി.ഐ റിപ്പോർട്ട് നൽകി.
1997 മാർച്ച് 20: റിപ്പോർട്ട് കോടതി തള്ളി. തുടരന്വേഷണത്തിന് കോടതി ഉത്തരവ്
1999 ജൂലായ് 12: അന്വേഷണം അവസാനിപ്പിച്ച് കോടതിയിൽ രണ്ടാം തവണയും സി.ബി.ഐയുടെ റിപ്പോർട്ട്
2000 ജൂൺ 23: റിപ്പോർട്ട് തള്ളിയ കോടതി വീണ്ടും തുടരന്വേഷണത്തിന് ഉത്തരവിട്ടു
2005 ആഗസ്റ്റ് 30: അഭയ കേസിന്റെ അന്വേഷണം മൂന്നാം തവണയും അവസാനിപ്പിക്കാൻ അനുമതി ചോദിച്ച് സി.ബി.ഐ റിപ്പോർട്ട്
2006 ആഗസ്റ്റ് 21: സി.ബി.ഐ റിപ്പോർട്ട് തള്ളി തുടരന്വേഷണത്തിന് മൂന്നാം തവണയും കോടതി നിർേദശം
2008 സെപ്തംബർ 4: അന്വേഷണം സി.ബി.ഐ ഡൽഹി യൂണിറ്റിൽ നിന്ന് മാറ്റുന്നു.
2008 നവംബർ 1: ഡിവൈ.എസ്.പി നന്ദകുമാർ നായർ അന്വേഷണം ഏറ്റെടുക്കുന്നു
2008 നവംബർ 18: ഫാ. തോമസ് കോട്ടൂർ, ഫാ.ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ നന്ദകുമാർ നായരുടെ നേതൃത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുന്നു
2009 ജൂലായ് 17: നന്ദകുമാർ നായർ എറണാകുളം സി.ജെ.എം കോടതിയിൽ കുറ്റപത്രം നൽകി.
2014 മാർച്ച് 19: തെളിവു നശിപ്പിച്ചെന്ന ജോമോൻ പുത്തൻപുരയ്ക്കലിന്റെ ഹർജിയിൽ ക്രൈംബ്രാഞ്ച് എസ്.പി ആയിരുന്ന കെ.ടി.മൈക്കിൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ സി.ബി.ഐ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
2015 ജൂൺ 30: അഭയ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.സാമുവലിനെ പ്രതിയാക്കി തിരുവനന്തപുരം സി.ബി.ഐ കോടതിയിൽ തുടരന്വേഷണ റിപ്പോർട്ട്
2018 ജനുവരി 22: തെളിവു നശിപ്പിച്ചതിന് ക്രൈംബ്രാഞ്ച് എസ്.പി ആയിരുന്ന കെ.ടി.മൈക്കിളിനെ നാലാം പ്രതിയാക്കി തിരുവനന്തപുരം സി.ബി.ഐ കോടതി സ്പെഷ്യൽ ജഡ്ജി ജെ. നാസറിന്റെ ഉത്തരവ്.
2018 മാർച്ച് 7: രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ തിരുവനന്തപുരം സി.ബി.ഐ കോടതി കേസിൽ നിന്ന് ഒഴിവാക്കുന്നു. മറ്റു രണ്ട് പ്രതികൾ സുപ്രീം കോടതിയിൽ നൽകിയ വിടുതൽ ഹർജി 2019 ജൂലായ് 15 ന് തള്ളി
2019 ആഗസ്റ്റ് 26: തിരുവനന്തപുരം സി.ബി.ഐ കോടതിയിൽ അഭയ കേസിന്റെ വിചാരണ ആരംഭിച്ചു.
2020 ഡിസംബർ 22 : പ്രതികൾ കുറ്റക്കാരാണെന്ന സി.ബി.ഐ കോടതി വിധി.