അശ്വതി: ദൂര യാത്രകൾ ആവശ്യമായി വരും. സഹോദരഗുണം ഉണ്ടാകും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. കലാരംഗത്ത്പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയമല്ല. ഗൃഹ നവീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടും. തിങ്കളാഴ്ച ദിവസം അനുകൂലം.
ഭരണി: സഹോദരാദി ഗുണം പ്രതീക്ഷിക്കാം. മുൻകോപവും പിടിവാശിയും നിയന്ത്രിക്കണം ഗൃഹസംബന്ധമായ ചെലവുകൾ വർദ്ധിക്കും .പിതൃ സുഖം ഉണ്ടാകും. കർമ്മ സംബന്ധമായി യാത്രകൾ ആവശ്യമായി വരും. ഗൃഹാലങ്കാരവസ്തുക്കൾക്കായി പണം ചെലവഴിക്കും. വിശേഷ വസ്ത്രാ ഭരണാദികൾ ലഭിക്കും. തിങ്കളാഴ്ച ദിവസം അനുകൂലം.
കാർത്തിക: ഇടവരാശിക്കാർക്ക് സന്താനങ്ങളാൽ ഭാഗ്യവും ധനലാഭവും ഉണ്ടാകും. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. മേലാധികാരികളുടെ പ്രീതി സമ്പാദിക്കും. ഗൃഹനിർമ്മാണത്തിന് ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം. നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹം ഭംഗിയായി നടക്കും. സഹോദരാദി ഗുണം പ്രതീക്ഷിക്കാം. ചൊവ്വാഴ്ച ദിവസം മംഗളകർമ്മങ്ങൾക്ക് നല്ലതല്ല.
രോഹിണി: ദാമ്പത്യജീവിതത്തിൽ മനഃസമാധാനവും സന്തോഷവും അനുഭവപ്പെടും. കർമ്മപുഷ്ടിക്ക് സാദ്ധ്യത. ഗൃഹാന്തരീക്ഷം പൊതുവേ സംതൃപ്തമായിരിക്കും. വിദ്യാർത്ഥികൾ പാഠ്യവിഷയങ്ങളിൽ ശ്രദ്ധിക്കും. സന്താനങ്ങൾക്ക് അഭിവൃദ്ധി ഉണ്ടാകും, ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സൽ കീർത്തിയും പുതിയ അവസരങ്ങളും ലഭിക്കും. തിങ്കളാഴ്ച ദിവസം അനുകൂലം.
മകയീരം: സഹോദരസ്ഥാനീയരിൽ നിന്നും ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. ആഡംബര വസ്തുക്കളിൽ താത്പര്യം വർദ്ധിക്കും. ഇടവരാശിക്കാർക്ക് ധനലാഭവും പ്രശസ്തിയും, സന്തോഷവും ഉണ്ടാകും. പരീക്ഷാദികളിൽ വിജയ സാദ്ധ്യത. മിഥുനരാശിക്കാർക്ക് ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ ഉണ്ടാകും. വ്യാഴാഴ്ച ദിവസം അനുകൂലം.
തിരുവാതിര: സന്താനങ്ങൾക്ക് അഭിവൃദ്ധി ഉണ്ടാകും. സാഹസിക പ്രവർത്തനത്തിൽ ഏർപ്പെടും. കർമ്മരംഗത്ത് ഉയർച്ച അനുഭവപ്പെടും. യാത്രകൾ മുഖേന പ്രതീക്ഷിച്ചതിനേക്കാൾ ഗുണം ലഭിക്കും. ഗൃഹനിർമ്മാണത്തിന് അനുകൂല സമയം. ജീവിതപങ്കാളിയുമായി സൗന്ദര്യ പിണക്കങ്ങൾ ഉണ്ടാകും.
പുണർതം: മാതൃഗുണം ഉണ്ടാകും. അസാധാരണ വാക് സാമർത്ഥ്യം പ്രകടമാക്കും. ഭൂമി സംബന്ധമായി അഭിപ്രായ വ്യത്യാസത്തിനും ശത്രുതക്കും സാദ്ധ്യത. ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ പ്രതീക്ഷിച്ച വിജയം ലഭിക്കുകയില്ല.വ്യാഴാഴ്ച ദിവസം അനുകൂലം.
പൂയം: മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ഗൃഹനിർമ്മാണത്തിന് അനുകൂല സമയം. യാത്രകൾ ആവശ്യമായി വരും. ഉന്നതവിദ്യക്ക് അനുകൂല സമയം. ജീവിതപങ്കാളിയുടെ ജോലിയിലുള്ള ഉയർച്ച മാനസിക സംതൃപ്തി ഉണ്ടാക്കും. പല കാര്യങ്ങളിലും മദ്ധ്യസ്ഥത വഹിക്കാനിട വരും. വിവാദപരമായ കാര്യങ്ങളിൽ ഏർപ്പെടാതിരിക്കുക.
ആയില്യം: അപ്രതീക്ഷിതമായി പുതിയ സ്ഥാനമാനങ്ങൾ ലഭിക്കും. വിവാഹകാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകും. കർമ്മരംഗത്ത് ഉയർച്ച അനുഭവപ്പെടും. മതപരമായ ചടങ്ങുകളിൽ പങ്കെടുക്കും. നഷ്ടപ്പെട്ട ധനം തിരികെ ലഭിക്കും. ദാമ്പത്യ ജീവിതം സംതൃപ്തമായിരിക്കും. തൊഴിലഭിവൃദ്ധിയ്ക്ക് സാദ്ധ്യത.വ്യാഴാഴ്ച ദിവസം അനുകൂലം.
മകം: ഗവേഷണവിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയാക്കാൻ സാധിക്കും.ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് കൂടുതൽ ജോലിഭാരം വർദ്ധിക്കും. നൂതനഗൃഹലാഭത്തിന് അനുകൂല സമയം. മേലധികാരികളിൽ നിന്നും സൗഹാർദ്ദപരമായ സമീപനം പ്രതീക്ഷിക്കാം. വ്യാഴാഴ്ച ദിവസം അനുകൂലം.
പൂരം: മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും. ആരോഗ്യപരമായി ശ്രദ്ധിക്കണം. പത്രപ്രവർത്തകർ വായനക്കാരുടെ ശ്രദ്ധപിടിച്ചു പറ്റും. തൊഴിൽ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാൻ സാധിക്കും. സഹോദരസ്ഥാനീയരിൽ നിന്നും ഗുണാനുഭവം പ്രതിക്ഷിക്കാം.
ഉത്രം: ഉന്നത കുടുംബത്തിൽ നിന്നും വിവാഹാലോചനകൾ വന്നെത്തും. കലാരംഗത്ത് ധാരാളം അവസരം ലഭിക്കും. യാത്രകൾ മുഖേന പ്രതീക്ഷിച്ച ഗുണം ലഭിക്കില്ല. ഇഷ്ടജനങ്ങളുമായി സമ്പർക്കം പുലർത്താൻ സാധിക്കും. കർമ്മരംഗത്ത് ഉയർച്ച അനുഭവപ്പെടും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം.
അത്തം: വിദ്യാർത്ഥികൾക്ക് അനുകൂല സമയം. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. അവിചാരിതമായി ധനലാഭം ഉണ്ടാകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. മാതാവിന് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. മേലധികാരികളിൽ നിന്നും സൗഹാർദ്ദപരമായ സമീപനം പ്രതീക്ഷിക്കാം.വ്യാഴാഴ്ച ദിവസം അനുകൂലം .
ചിത്തിര: വിവാഹത്തിന് അനുകൂല സമയം. ഗൃഹവാഹനാദി സൗഖ്യം പ്രതീക്ഷിക്കാം. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിട വരും. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിക്കും. കർമ്മസംബന്ധമായി നേട്ടങ്ങൾ അനുഭവപ്പെടും.വെള്ളിയാഴ്ച ദിവസം അനുകൂലം.
ചോതി: ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. അനാവശ്യമായ ആരോപണങ്ങൾ മൂലം ദമ്പതികൾ തമ്മിൽ കലഹിക്കാനിട വരും. ആരോഗ്യകാര്യങ്ങൾക്കായി പണം ചെലവഴിക്കും. സന്താനങ്ങൾ മുഖേന മനഃസന്തോഷം വർദ്ധിക്കും. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷിക്കണം. വ്യാഴാഴ്ച ദിവസം അനുകൂലം.
വിശാഖം: അവിവാഹിതരുടെ വിവാഹകാര്യത്തിൽ തീരുമാനം എടുക്കും. സഹോദരസ്ഥാനീയരിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും.കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവസരങ്ങൾ കുറയും. പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ഗൃഹത്തിൽ സ്വസ്ഥതക്കുറവ് അനുഭവപ്പെടും. കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ധനനഷ്ടത്തിന് സാദ്ധ്യത. വെള്ളിയാഴ്ച ദിവസം അനുകൂലം.
അനിഴം: ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും. പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ദൂര യാത്രകൾ ആവശ്യമായി വരും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ബിസിനസ്‌രംഗത്ത് ധാരാളം മത്‌സരങ്ങൾ നേരിടും. ഗൃഹം മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും.
കേട്ട: വിവാഹകാര്യങ്ങൾക്ക് അനുകൂല തീരുമാനം ഉണ്ടാകും.സംസാരത്തിൽ നിയന്ത്രണം പാലിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യത്തിൽ പ്രതീക്ഷിക്കാത്ത നേട്ടം ലഭിക്കും. പിതൃഗുണം ലഭിക്കും. ഗൃഹത്തിൽ ബന്ധുസമാഗമത്തിന് സാധ്യത. വെള്ളിയാഴ്ച ദിവസം അനുകൂലം.
മൂലം: ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും. കലാരംഗത്ത് പ്രശസ്തി വർദ്ധിക്കും. പിതൃസമ്പത്ത് ലഭ്യമാകും. വിവാഹാദി മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. ഇഷ്ട ഭോജനം സാദ്ധ്യമാകും. ബന്ധുമിത്രാദികളെ കണ്ടുമുട്ടാൻ അവസരം ലഭിക്കും. നൂതന വസ്ത്രാഭരണാദികൾ സമ്മാനമായി ലഭിക്കും. വാഹന സംബന്ധമായി ചെലവുകൾ വർദ്ധിക്കും. വ്യാഴാഴ്ച ദിവസം അനുകൂലം.
പൂരാടം: ദാമ്പത്യജീവിതം സംതൃപ്ത മായിരിക്കും. തൊഴിലഭിവൃദ്ധിയ്ക്ക് സാദ്ധ്യത. ഉപരിപഠനത്തിന് ശ്രമിക്കുന്നവർക്ക് അനുകൂലസമയം. നൂതന വസ്ത്രാഭരണാദികൾ സമ്മാനമായി ലഭിക്കും. വ്യാഴാഴ്ച ദിവസം അനുകൂലം.
ഉത്രാടം: ഗൃഹത്തിൽ ബന്ധുസമാഗമത്തിന് സാധ്യത.ദൈവിക കാര്യങ്ങളിൽ താത്പര്യം വർദ്ധിക്കും. ധന നഷ്ടത്തിന് സാദ്ധ്യത. ഏഴരശനികാലമായതിനാൽ ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസം വരാം. സംഗീതാദികലകളിൽ താത്പര്യം വർദ്ധിക്കും. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ അലസത പ്രകടമാക്കും. പല വിഷമഘട്ടങ്ങളിൽ നിന്നും മോചനം ലഭിക്കും.
തിരുവോണം: ജോലിഭാരം വർദ്ധിക്കും. ബന്ധുക്കൾ മുഖേന ശത്രുത ഉണ്ടാകും. സന്താനങ്ങൾ മുഖേന മനഃസമാധാനം കുറയും. സഹോദരങ്ങളിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. കൃഷിക്കാർക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. വ്യാഴാഴ്ച ദിവസം അനുകൂലം.
അവിട്ടം: ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും. ഉല്ലാസ യാത്രകളിൽ പങ്കെടുക്കും. പിതാവുമായോ പിതൃസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസം ഉണ്ടാകും. കർമ്മരംഗത്ത് പല വിധത്തിലുള്ള പ്രതിസന്ധികളേയും തരണം ചെയ്യേണ്ടി വരും. മാതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും.
ചതയം: വിവാഹാദി കർമ്മങ്ങളിൽ പങ്കെടുക്കും. മാതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ഗൃഹനിർമ്മാണത്തിന് ചെലവുകൾ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. കർമ്മപുഷ്ടി ഉണ്ടാകും. ആഗ്രഹിക്കുന്ന കാര്യങ്ങൾ പൂർത്തീകരിക്കാൻ സാധിക്കും.വിദ്യാർത്ഥികൾ മത്സരപരീക്ഷകളിൽ വിജയിക്കും. വ്യാഴാഴ്ച ദിവസം അനുകൂലം.
പൂരുരുട്ടാതി: സന്താനങ്ങളാൽ മനഃസന്തോഷം വർദ്ധിക്കും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. സഹോദരസ്ഥാനീയരിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. അവിവാഹിതരുടെ വിവാഹ കാര്യത്തിൽ കാലതാമസം ഉണ്ടാകും. വ്യാഴാഴ്ച ദിവസം അനുകൂലം.
ഉത്രട്ടാതി: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. കർമ്മസംബന്ധമായി അനുകൂല സമയം. സഹോദരഗുണം ഉണ്ടാകും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ധനലാഭം ഉണ്ടാകും.വെള്ളിയാഴ്ച ദിവസം ഉത്തമം.
രേവതി: മനസിന് സന്തോഷം ലഭിക്കും. ധനലാഭം പ്രതീക്ഷിക്കാം. എല്ലാ കാര്യത്തിലും ഉത്‌സാഹവും സാമർത്ഥ്യവും ഉണ്ടാകും. വിദേശത്തുള്ളവർക്ക് ഔദ്യോഗികമായ മേന്മ അനുഭവപ്പെടും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. വ്യാഴാഴ്‌ച ദിവസം അനുകൂലം.