കോഴിക്കോട്: കായണ്ണ ചെറുക്കാട്ടിൽ വീടിന് നേരെ പെട്രോൾ ബോംബെറിഞ്ഞു. എളളുകണ്ടി സുമേഷിന്റെ വീട്ടിലേക്കാണ് ബോംബെറിഞ്ഞത്. രാത്രി ഒന്നേമുക്കാലോട് കൂടിയായിരുന്നു സംഭവം. തദ്ദേശ തിരത്തെടുപ്പുമായി ബന്ധപ്പെട്ട് ഇവിടെ നേരത്തെ തർക്കം നടന്നിരുന്നു. ബോംബേറിൽ കൂരാച്ചുണ്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.