baby

ക​ടി​ഞ്ഞൂ​ൽ​ ​പ്ര​സ​വം​ ​ക​ഴി​ഞ്ഞ​ ​അ​മ്മ​മാ​ർ​ക്ക് ​മു​ല​യൂ​ട്ടു​മ്പോ​ൾ​ ​കു​ട്ടി​യെ​ ​എ​ങ്ങ​നെ​ ​പി​ടി​ക്ക​ണ​മെ​ന്ന​റി​യി​ല്ല.​ ​അ​മ്മ​ ​എ​ഴു​ന്നേ​റ്റി​രു​ന്ന് ​കു​ഞ്ഞി​നെ​ ​ര​ണ്ടു​ ​കൈ​കൊ​ണ്ടും​ ​ചു​റ്റി​പ്പൊ​തി​ഞ്ഞ് ​മു​ല​ക്ക​ണ്ണി​ന് ​നേ​രെ​ ​കു​ഞ്ഞി​ന്റെ​ ​വാ​യ് ​വ​ര​ത്ത​ക്ക​ ​ഉ​യ​ര​ത്തി​ൽ​ ​വി​ല​ങ്ങ​നെ​ ​മാ​റോ​ട​ണ​ച്ചു​ ​പി​ടി​ക്ക​ണം.​ ​കു​ഞ്ഞി​ന്റെ​ ​ത​ല​യു​ടെ​ ​പി​ൻ​ഭാ​ഗം​ ​അ​മ്മ​യു​ടെ​ ​മ​ട​ക്കി​യ​ ​കൈ​ത്ത​ണ്ട​യി​ൽ​ ​താ​ങ്ങി​യി​രി​ക്ക​ണം.​ ​കു​ഞ്ഞി​നെ​ ​അ​മ്മ​ ​മാ​റോ​ട​ണ​ച്ചു​ ​പി​ടി​ച്ച് ​പാ​ലൂ​ട്ടു​ണ​മെ​ന്ന് ​പ​റ​ഞ്ഞ​ല്ലോ.​ ​ആ​ദ്യ​ത്തെ​ ​ഏ​താ​നും​ ​മി​നി​ട്ടു​നേ​രം​ ​കു​ഞ്ഞ് ​ശ​ക്തി​യാ​യി​ ​പാ​ൽ​ ​വ​ലി​ച്ചു​ ​കു​ടി​ക്കും.​ ​ഇ​തോ​ടെ​ ​മാ​റി​ലേ​ക്ക് ​കൂ​ടു​ത​ൽ​ ​പാ​ൽ​ ​ഊ​റി​യി​റ​ങ്ങും.​ ​തു​ട​ർ​ന്ന് ​കു​ഞ്ഞ് ​സാ​വ​കാ​ശ​മാ​യി​ ​വ​ലി​ച്ചു​ ​കു​ടി​ക്കും.​ ​ഒ​രു​ ​മു​ല​യി​ലെ​ ​പാ​ൽ​ ​കു​ടി​ച്ചു​തീ​രു​മ്പോ​ൾ​ ​മാ​ത്ര​മേ​ ​അ​ടു​ത്ത​ ​മു​ല​യി​ൽ​ ​നി​ന്ന് ​കു​ടി​പ്പി​ക്കാ​വൂ.​ ​മു​ല​ക്ക​ണ്ണു​ക​ൾ​ ​മു​ല​യൂ​ട്ടു​ന്ന​തി​ന് ​മു​മ്പും​ ​പി​മ്പും​ ​ക​ഴു​കി​ ​വൃ​ത്തി​യാ​ക്ക​ണം.​ചി​ല​ ​അ​മ്മാ​രു​ടെ​ ​മു​ല​ക്ക​ണ്ണു​ക​ൾ​ ​ഉ​ൾ​വ​ലി​ഞ്ഞി​രി​ക്കും.​ ​ഇ​തു​മൂ​ലം​ ​കു​ഞ്ഞി​ന് ​പാ​ൽ​ ​വ​ലി​ച്ചു​കു​ടി​ക്കാ​ൻ​ ​ക​ഴി​യാ​തെ​ ​വ​രും.​ ​ഇ​ക്കൂ​ട്ട​ർ​ ​മു​ല​ക്ക​ണ്ണ് ​ശ​ക്തി​യാ​യി​ ​പു​റ​ത്തേ​ക്ക് ​വ​ലി​ച്ചു​നീ​ട്ടി​യി​ട്ട് ​വേ​ണം​ ​കു​ഞ്ഞി​ന് ​പാ​ൽ​ ​കൊ​ടു​ക്കാ​ൻ.​ ​ ​മു​ല​ക്ക​ണ്ണും​ ​ചു​റ്റു​മു​ള്ള​ ​ഭാ​ഗ​വും​ ​മു​ഴു​വ​നാ​യും​ ​കു​ഞ്ഞി​ന്റെ​ ​വാ​യ്‌​ക്കു​ള്ളി​ൽ​ ​ക​ട​ത്തി​ ​മേ​ൽ‌​പ്പ​റ​ഞ്ഞ​ ​രീ​തി​യി​ൽ​ ​പാ​ൽ​ ​കു​ടി​പ്പി​ക്ക​ണം.