ഗപ്പി, അമ്പിളി എന്നീ ചിത്രങ്ങൾക്കുശേഷം ജോൺ പോൾ ജോർജ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ് നായകനായി എത്തുന്നു. ആഷിഖ് ഉസ് മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് നിർമിക്കുന്നത്.അഞ്ചാം പാതിര, ലവ് എന്നീ ചിത്രങ്ങൾക്കുശേഷം ആഷിഖ് ഉസ് മാൻ നിർമിക്കുന്ന ചിത്രം കൂടിയാണിത്.അഞ്ചാം പാതിരയ്ക്ക് ശേഷം ഇതേ ടീം ഒന്നിക്കുന്ന ചിത്രവും ഈ വർഷം ആഷിഖ് ഉസ്മാൻ നിർമിക്കുന്നുണ്ട്. എന്നാൽ ജോൺ പോൾ ജോർജ് പൃഥ്വിരാജ് ചിത്രമാണ് ആദ്യം ആരംഭിക്കുക.മിക്കവാറും ഈ ചിത്രത്തിലായിരിക്കും പൃഥ്വിരാജ് പുതുവർഷത്തിൽ ആദ്യം അഭിനയിക്കുക. മറ്റു താരങ്ങളെ തീരുമാനിച്ചില്ല.