tovino

സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് ചിത്രത്തിന് വഴക്ക് എന്നു പേരിട്ടു. കനി കുസൃതിയാണ് നായിക. സുദേവ് നായരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അസീസ് നെടുമങ്ങാട്, ദൃഗു, വിശ്വജിത്ത് എസ്.വി, തന്മയസോൾ,ബൈജു നെറ്റോ എന്നിവരാണ് മറ്റു താരങ്ങൾ. ടൊവിനോ തോമസ് സഹനിർമാതാവായി എത്തുന്നതാണ് വഴക്കിന്റെ മറ്റൊരു പ്രത്യേകത.ടൊവിനോ തോമസ് പ്രൊഡക്ഷൻസും പാരറ്റ് മൗണ്ട് പിക് ചേഴ്സും സംയുക്തമായാണ് നിർമിക്കുന്നത്. റാന്നിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന് ചന്ദ്രു ശെൽവരാജ് ഛായാഗ്രഹണം നിർവഹിക്കുന്നു. കാണെക്കാണെ, കള എന്നീ ചിത്രങ്ങൾക്കുശേഷം ടൊവിനോ തോമസ് നായകനാവുന്ന ചിത്രമാണ് വഴക്ക്.