deepika

ആരാധകലോകത്തെ ആശങ്കപ്പെടുത്തി ബോളിവുഡ് താരം ദീപിക പദുകോൺ. പുതുവർഷദിനത്തിൽ സമൂഹമാദ്ധ്യമങ്ങളിലെ പോസ്റ്റുകൾ എല്ലാം നീക്കം ചെയ്ത് ദീപിക ഞെട്ടിച്ചു. ഇൻസ്റ്റാഗ്രാം, ട്വിറ്റർ,ഫേസ് ബുക്ക് തുടങ്ങി എല്ലാ പ്ളാറ്റ്ഫോമുകളിൽനിന്നും ഇതുവരെയുള്ള എല്ലാ പോസ്റ്റുകളും താരം നീക്കം ചെയ്തു. ഏകദേശം 5. 2 കോടി ഫോളോവേഴ് സാണ് ദീപികയ്ക്ക് ഇൻസ്റ്റാഗ്രാമിലുണ്ടായിരുന്നത്. നാലു കോടിയോളം ഫേസ് ബുക്കിലും ട്വിറ്ററിൽ 2.7 കോടി ഫോളോവേഴ്സും താരത്തിനുണ്ട്. ഇൻസ്റ്റാഗ്രാമിൽ ബ്രാൻഡ് പ്രമോഷനിലൂടെ കോടിക്കണക്കിന് രൂപയുടെ വരുമാനവും ഉണ്ടായിരുന്നു. എന്നാൽ ദീപികയുടെ അപ്രതീക്ഷിത നീക്കം ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.

താരത്തിന്റെ ജീവിതത്തിൽ പ്രധാനപ്പെട്ട എന്തോ നടക്കാൻ പോവുകയാണെന്നും അതിന്റെ പ്രഖ്യാപനം നടത്തുന്നതിന്റെ ഭാഗമായാണ് പോസ്റ്റുകൾ നീക്കം ചെയ്തതെന്നും വ്യാഖ്യാനങ്ങളുണ്ട്.ബോളിവുഡിനെ പിടിച്ചു കുലുക്കിയ ലഹരിമരുന്ന് കേസിൽ തന്റെ പേര് ഉൾപ്പെട്ടതിന് പിന്നാലെ സോഷ്യൽ മീഡിയയിൽനിന്ന് താരം അകലം പാലിച്ചിരുന്നു. ഒക്ടോബർ 23നാണ് താരം ഇൻസ്റ്റാഗ്രാമിൽ അവസാനമായി ഒരു പോസ്റ്റ് ഇട്ടത്. നടൻ പ്രഭാസിന് ജന്മദിനാശംസകൾ നേർന്നുള്ള പോസ്റ്റാണ് താരം പങ്കുവച്ചത്. ജന്മദിനാശംസകൾ പ്രിയ പ്രഭാസ്, ആരോഗ്യവും സന്തോഷവും എന്നുമുണ്ടാകട്ടെ. നല്ലൊരു വർഷം മുന്നിലേക്ക് ഉണ്ടാവുമെന്ന് പ്രത്യാശിക്കുന്നു. ദീപിക കുറിച്ചു. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ പ്രഭാസിന് നായികയാവുന്നത് ദീപികയാണ്. എന്നും എപ്പോഴും വിസ് മയിപ്പിക്കുന്ന താരമാണ് ദീപിക പദുകോൺ. വിവാഹത്തിന്

സമ്മതം നൽകാൻമൂന്നുവർഷമാണ് രൺവീർസിംഗ് കാത്തിരുന്നത്.ആറുവർഷംനീണ്ട പ്രണയത്തിനൊടുവിൽ രൺവീറും ദീപികയും രണ്ടു വർഷം മുൻപാണ് വിവാഹിതരായത്. ഇറ്രലിയിലെ ലേക് കോമോയിലാണ് വിവാഹചടങ്ങുകൾ നടന്നത് ആരാധകർ ഇപ്പോഴും മറന്നിട്ടില്ല. പോയ വർഷം അതിജീവിനത്തിന്റെ കഥ പറഞ്ഞ ഛപാക് എന്ന ചിത്രം ദീപികയ്ക്ക് ബോളിവുഡിൽ വലിയ പ്രശസ്തിയാണ് സമ്മാനിച്ചത്. ആസിഡ് ആക്രമണത്തിന് ഇരയായ മാൽകി എന്ന പെൺകുട്ടിയുടെ വേഷമായിരുന്നു ദീപികയ്ക്ക്. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസുമായി ചേർന്നാണ് ദീപികയാണ് ചിത്രം നിർമിച്ചത്.മാനസികാരോഗ്യ അവബോധനത്തിനുവേണ്ടി ദീപിക സ്ഥാപിച്ച ലിവ് ലവ് ലാഫ് ഫൗണ്ടേഷൻ നടപ്പാക്കിയ പ്രവർത്തനത്തിലൂടെ കഴിഞ്ഞ ജനുവരിയിൽ നടന്ന അൻപതാമത് ലോക സാമ്പത്തിക ഫോറം വേദിയിൽ വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചവർക്ക് നൽകുന്ന ക്രിസ്റ്റൽ പുരസ്കാരം ദീപികയും കരസ്ഥമാക്കിയിരുന്നു. 2015ലാണ് ദീപിക ലിവ് ലവ് ലാഫ് ഫൗണ്ടേഷന് തുടക്കം കുറിച്ചത്. ലോക പ്രശസ്ത ഇന്ത്യൻ ബാഡ്മിന്റൺ താരം പ്രകാശ് പദുകോണിന്റെ മകൾ അപ്രതീക്ഷിതമായാണ് വെള്ളിത്തിരയിൽ എത്തുന്നത്.കന്നട ചിത്രം എെശ്വര്യയിലൂടെയാണ് അഭിനയ യാത്ര. ഒാം ശാന്തി ഒാം വലിയ ജനപ്രിയത സമ്മാനിച്ചതോടെ ദീപിക ബോളിവുഡിൽ അവിഭാജ്യഘടമായി മാറുകയും ചെയ്തു.ഹൗസ് ഫുൾ, കോ ക്ടെയിൽ, റേയ്സ് 2, ബോംബേ ടാക്കീസ്, ചെന്നൈ എക്സ്പ്രസ് , റാം ലീല , ഹാപ്പി ന്യുയർ, പികു, പദ്മാവത് , തമാശ, ഗോലി കി രാസ തുടങ്ങിയ ചിത്രങ്ങൾ ആരാധകരെ ഏറെ നേടികൊടുത്തു.ഹോളിവുഡിലും സാന്നിദ്ധ്യം അറിയിച്ചു. പോസ്റ്റുകൾ നീക്കം ചെയ്തതിന്റെ സസ് പെൻസ് ദീപിക വരുംദിവസം വെളിപ്പെടുത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.ജനുവരി 5ന് ദീപികയുടെ മുപ്പത്തിഅഞ്ചാം ജന്മദിനമാണ്.