സിനിമാ പ്രേമികൾ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 ഒ ടി ടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലൂടെ റിലീസിനെത്തും. 2021 ൽ ആമസോൺ പ്രൈം വീഡിയോയുടെ ലോക പ്രീമിയറിൽ ദൃശ്യം റിലീസ് ചെയ്യും. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉടൻ സിനിമ സ്ട്രീം ചെയ്ത് തുടങ്ങും എന്നാണ് സൂചന. 46 ദിവസം കൊണ്ടാണ് ദൃശ്യം ടുവിന്റെ ചിത്രീകരണം പൂർത്തിയായത്. കൊവിഡിനും ലോക്ക് ഡൗണിനു ശേഷം മോഹൻലാൽ അഭിനയിച്ച ആദ്യ സിനിമ എന്ന നിലയിലും ദൃശ്യം 2 ശ്രദ്ധ നേടിയിരുന്നു.ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിർമ്മിച്ചിരിക്കുന്നത്. ആദ്യ ഭാഗത്തിലുണ്ടായിരുന്ന മിക്ക താരങ്ങളും രണ്ടാം ഭാഗത്തിലും വേഷമിടുന്നുണ്ട്.
മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അൻസിബ ഹസ്സൻ, എസ്തർ അനിൽ, സായികുമാർ , കെ.ബി ഗണേഷ് കുമാർ , ജോയ് മാത്യു, അനീഷ് ജി നായർ , അഞ്ജലി നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ . ദൃശ്യം 2വിന് പുറമെ മരക്കാർ അറബിക്കടലിന്റെ സിംഹമാണ് മോഹൻലാലിന്റേതായി റിലീസിങ്ങിനൊരുങ്ങുന്ന മറ്റൊരു ചിത്രം.