kim

പോഗ്യാംഗ്: ഉത്തര കൊറിയൻ ജനതയ്ക്ക് പുതുവത്സരാശംസകൾ നേർന്ന് ഭരണാധികാരി കിം ജോംഗ് ഉൻ. കിമ്മിന്റെ ആശംസാ കത്ത് ഔദ്യോഗിക പത്രമായ റോഡോംഗ് സിൻമമിന്റെ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചിരുന്നു. ജനതയുടെ ആദർശങ്ങളും ആഗ് രഹങ്ങളും സഫലമാകുന്ന ഒരു പുതിയ യുഗം എത്രയും വേഗം സ്ഥാപിക്കാൻ കഠിന പ്ര യത്‍നം ചെ യ്യും എന് നതാണ് കിം ജോംഗ് ഉന്നിന്റെ പുതുവത്സരത്തിലെ ഉറപ്പ്. പാർട്ടിയെ ദു ർഘടമായ സാഹചര്യങ്ങ ളി ൽ പി ന്തുണച്ച തിനും ഇപ്പോഴും വിശ്വസിക്കുന്നതിനും താ ൻ ജനങ്ങളോട് നന്ദി പറയുന്നതായും കിം ആ ശംസയിൽ കുറിച്ചു.

പുതുവർഷത്തിന് ഉത്തര കൊറിയയിൽ രാഷ്ട്രീയ പ്രാധാന്യം ഏറെയുണ്ട്. ഭരണാധികാരി നേതാവ് ജനങ്ങളെ അഭിസം ബോധന ചെയ്യുന്നത് പുതുവർഷത്തിലാണ്. എന്നാൽ, ഇത്തവണ കിം ഇതിന് തയാറാകുമോ എന്ന് ഉറ പ്പില്ലെന്നാണ് റിപ്പോർട്ടുകൾ.

ജനുവരിയിൽ ഉത്തര കൊറിയയിൽ പാർട്ടി കോൺഗ്രസ് നടക്കുന്നുണ്ട് . ഇതിൽ കിം പങ്കെടുത്തേക്കാമെന്നാണ് വിവരം. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കിം അവസാനമായി ഒരു പൊതുപരിപാടിയിൽ പങ്കെടുത്തത്.ഇതുവരെ രാജ്യത്ത് കൊവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് കിം ജോംഗ് ഉന്നിന്റെ വാദം. കൊവിഡ് വ്യാപനം ആരംഭിച്ചപ്പോൾ തന്നെ അന്താരാഷ്ട്ര അതിർത്തികൾ ഉത്തര കൊറിയ അടച്ചിരുന്നു. എന്നാൽ, ദരിദ്ര രാജ്യമായ ഉത്തര കൊറിയയിൽ വൈറസ് ഇതിനോടകം വ്യാപിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ നിരീക്ഷകരുടെ വിലയിരുത്തൽ.