കൊച്ചി: മിനി സ്‌ക്രീനിൽ ഏറെ ശ്രദ്ധേയനായ സംവിധായകൻ അമ്പിളി.എസ് രംഗൻ സംവിധാനം ചെയ്യുന്ന 'ഇടി മഴ കാറ്റ്' ലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി പുതിയ പോസ്റ്റർ. ചെമ്പൻ വിനോദും ശ്രീനാഥ് ഭാസിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
2020 മാർച്ചിൽ പ്രദർശനത്തിനെത്തേണ്ടിയിരുന്ന ചിത്രമായിരുന്നു 'ഇടി മഴ കാറ്റ് എന്നാൽ കൊവിഡ് 19 ന്റെ വരവിൽ 12 ദിവസത്തെ ചിത്രീകരണം കൂടി ബാക്കി നിൽക്കെ താൽക്കാലികമായി നിർത്തിവെച്ച ഇടി മഴ കാറ്റിന്റെ ചിത്രീകരണം, ഡിസംബറിൽ പാലക്കാട് പുനരാരംഭിച്ചു. ജനുവരി പകുതിക്ക് ശേഷം ബംഗാൾ ഉൾപ്പെടെ 10 ദിവസങ്ങൾ കൊണ്ട് ചിത്രം പൂർത്തിയാകുമെന്ന് സംവിധായകൻ അറിയിച്ചു.
സറ്റയർ വിഭാഗത്തിൽപ്പെടുന്ന ചിത്രം ഒരു യാത്രയുടെ പശ്ചാത്തലത്തിലാണ് പറഞ്ഞു. പോകുന്നത്. കേരളത്തിലെ നാല് ഗ്രാമങ്ങളിലും ബംഗാളിലുമായിട്ടാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ചിത്രത്തിന്റെ കഥയും സംഭാഷണവും നിർവ്വഹിച്ചിരിക്കുന്നത് കേന്ദ്ര സാഹിത്യ അക്കാദമി . അവാർഡ് ജേതാവായ ശ്രീ അമൽ ആണ് സംവിധായകനും കഥാകൃത്തും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ചെമ്പൻ വിനോദ് ജോസ്, ശ്രീനാഥ് ഭാസി, സുധി കോപ്പ സെന്തിൽ രാജാമണി, ശരൺജിത്ത് ,എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ രണ്ട് നായികമാരാണ് ഉള്ളത്. 2019ലെ മികച്ച നായികക്കുള്ള പ്രത്യേക ജൂറി പരാമർശം നേടിയ പ്രിയംവദ ക്രിഷ്ണൻ, ബംഗാളി നടി പൂജ ദേബ്'. ബംഗാളി ആർട്ടിസ്റ്റുകളായ ഋതിഭേഷ്, രാജാ ചക്രവർത്തി, സന്തീപ് റോയ്, സുദീപ് തോ എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നു.
ഇവരെ കൂടാതെ അസീസ് നെടുമങ്ങാട് ശേഖർ മേനോൻ ,ഷാജു ശ്രീധർ ,ഗീതി സംഗീത ,ഉമ കെ.പി, അച്ചുതാനന്ദൻ, ശിവ ഹരിഹരൻ , ശിവദാസ് മട്ടന്നൂർ കുമാർ ദാസ് ,ജസ്റ്റിൻ ഞാറക്കൽ എന്നിവരും ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവർക്കു പുറമെ ബംഗാളിൽ നിന്നും തിരഞ്ഞെടുത്ത അഭിനേതാക്കളെയും, നിരവധി തിയറ്റർ ആർട്ടിസ്റ്റുകളെയും അതോടൊപ്പം അതാത് ഗ്രാമങ്ങളിലെ നിവാസികളടക്കം 50ൽ പരം കേരളത്തിൽ നിന്നും ഓഡിഷൻ വഴി തിരഞ്ഞെടുത്ത അഭിനേതാക്കളെയും, നിരവധി തിയറ്റർ ആർട്ടിസ്റ്റുകളെയും അതോടൊപ്പം അതാത് ഗ്രാമങ്ങളിലെ നിവാസികളടക്കം 50 ൽ പരം ആർട്ടിസ്റ്റുകളെയും ചിത്രത്തിലൂടെ സംവിധായകൻ അവതരിപ്പിക്കുന്നു.
ഫെബ്രുവരിയിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങുമെന്ന് സംവിധായകൻ അറിയിച്ചു. കോവിഡാനന്തര കാലത്ത് തിയറ്ററുകൾ തുറക്കുമ്പോൾ ചിത്രം പ്രദർശനത്തിനെത്തിക്കാനുള്ള ഒരുക്കത്തിലും ശുഭപ്രതീക്ഷയിലുമാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത് : ജിഷ്ണു പുന്നക്കുളങ്ങര സരീഗ് ബാലഗോപാലൻ ദനേഷ് കൃഷ്ണൻ, അബ്ദുൾ ജലീൽ, സുരേഷ് വി.& വൈബ് ആർട്ട്സ് എന്നിവരാണ്.
ഛായാഗ്രഹണം നീൽ .ഡി. കുഞ്ഞ്. എഡിറ്റിംഗ് :മനോജ് ഗാനരചന , സംഗീതം: ഗൗരി ലക്ഷ്മി, പഞ്ചാത്തല സംഗീതം ഗൗരി ലക്ഷ്മിയും ഗണേഷ് വെങ്കിട്ടരാമണിയും ചേർന്ന് നിർവ്വഹിക്കും .കലാസംവിധാനം: ജയൻ കയോൺസ്, സൗണ്ട് ഡിസൈൻ ജയദേവൻ മേക്കപ്പ് ആർ ജെ വയനാട് കോസ്റ്റും ഡിസൈൻ രതീഷ് ചമവട്ടം സംഘട്ടനം: രാജശേഖരൻ.
ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ രതീഷ് പാലോട് അസോസിയേറ്റ് ഡയറക്ടർ അമൽ സി ബേബി. സഹസംവിധാനം : ഡോ.അരുൺ ഗോപി, ബിൻ ബേബി, അഭിജിത്ത് പി.ആർ. പ്രൊജക്ട് ഡിസൈനർ ബിജു റ്റി.കെ. പ്രക്ഷൻ കൺട്രോളർ : സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: വിനീത് വിജയ്, പി. ആർ. ഒ. ആതിര ദിൽജിത്ത്, വാഴൂർ ജോസ്. സ്റ്റിൽസ്: സതീഷ് മേനോൻ. ഡിസൈൻ :ഓൾഡ് മങ്ക്, സെഞ്ച്വറി ഫിലിംസ് ചിത്രം പ്രദർശനത്തിനെത്തിക്കും.