lpg

കൊച്ചി: പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ (19 കിലോഗ്രാം) വില 17 രൂപ കൂട്ടി. 1353 രൂപയാണ് പുതുക്കിയ വില (തിരുവനന്തപുരം). ഗാ‌ർഹികാവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടർ (14.2 കിലോഗ്രാം) വിലയിൽ മാറ്റമില്ല. ഇത് 703.5 രൂപയിൽ തുടരും. ഗാർഹിക എൽ.പി.ജിയുടെ സബ്സിഡി സെപ്‌തംബറിൽ കേന്ദ്രം നിറുത്തലാക്കിയിരുന്നു. കഴിഞ്ഞമാസം സിലിണ്ടറൊന്നിന് 100 രൂപ കൂട്ടിയെങ്കിലും സബ്സിഡി പുനഃസ്ഥാപിച്ചിട്ടില്ല.